
കോഴിക്കോട്∙ അർധരാത്രിയിലെ കനത്ത മഴയെ തുടർന്ന് റെയിൽവേ സ്റ്റേഷൻ ലിങ്ക് റോഡിൽ അപ്സര തിയറ്ററിനു സമീപത്തെ മരം കടപുഴകി വീണു. രാത്രി 11 ഓടെയാണ് മരം വീണത്.
സമീപത്ത് നിർത്തിയിട്ട ടാക്സി കാറുകൾക്ക് മുകളിലേക്കാണ് മരം വീണത്.
2 കാറുകൾക്ക് സാരമായ കേടുപാടുകൾ പറ്റി. ഇതേ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം ഏറെ നേരം തടസ്സപ്പെട്ടു. ബീച്ച് ഫയർ സ്റ്റേഷനിൽ നിന്നുള്ള അഗ്നി ശമന സേനാംഗങ്ങൾ എത്തി മരം മുറിച്ചു മാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]