
ഒറ്റപ്പാലം ∙ മായന്നൂർ സ്വദേശി രുക്മിണി പട്ടത്ത്യാർ കുറച്ചു നാളുകളായി മാതൃവാത്സല്യം തുടിക്കുന്ന മനസ്സുമായി കാത്തിരിപ്പിലായിരുന്നു. കഴിഞ്ഞദിവസം ആ കാത്തിരിപ്പു സഫലമായി.
എൺപത്തിയാറുകാരിയായ പട്ടത്ത്യാരുടെ വീട്ടിലേക്ക്, അവർ കാത്തിരുന്നവരെത്തി. സംഗീതജ്ഞൻ സ്റ്റീഫൻ ദേവസിയും സഹോദരൻ സാം ദേവസിയും.
കുട്ടിക്കാലത്ത് അവരെ കുളിപ്പിച്ചിരുന്നതും ഭക്ഷണം പാചകം ചെയ്ത് ഊട്ടിയിരുന്നതും രുക്മിണിയായിരുന്നു. സ്റ്റീഫൻ ദേവസിയുടെ മുത്തച്ഛന്റെ കാലം മുതൽ 50 വർഷം കുടുംബത്തോടൊപ്പം പട്ടത്ത്യാർ ഉണ്ടായിരുന്നു.
ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനു സമീപം ചുണ്ണാമ്പു ചൂള നടത്തുകയായിരുന്നു ദേവസിയുടെ കുടുംബം.
തൊട്ടടുത്തായിരുന്നു ചൂളയും വീടും. ദേവസിയും കുടുംബവും പിന്നീടു കണ്ണിയംപുറത്തേക്കു താമസം മാറ്റിയ ശേഷവും പട്ടത്ത്യാർ ആത്മബന്ധം നിലനിർത്തി.
ഈയിടെ പട്ടത്ത്യാർ ദേവസിയോട് ഒരാവശ്യം അറിയിച്ചു – ‘എനിക്കു മക്കളെയൊന്നു കാണണം’ആ മോഹമറിഞ്ഞാണു സ്റ്റീഫനും സാമും തൃശൂർ ജില്ലയിലുള്ള മായന്നൂരിലെ വീട്ടിലെത്തിയത്. ആനന്ദക്കണ്ണീരോടെ പട്ടത്ത്യാരമ്മ അവരെ ചേർത്തു പിടിച്ചു.
അവർ തിരിച്ചും.
പട്ടത്ത്യാരുമായി ചെലവഴിച്ച നിമിഷങ്ങൾ സ്റ്റീഫൻ വിഡിയോയിൽ പകർത്തി, ദൃശ്യങ്ങൾ പുറത്തുവിട്ടു. അതു കണ്ട
ഗായകരും സുഹൃത്തുക്കളും ഇഷ്ടം രേഖപ്പെടുത്തി. മനോരമ ഓൺലൈനിലൂടെ ആ സന്ദർശനം കൂടുതൽ പ്രചാരം നേടി.സ്റ്റീഫൻ വികാരനിർഭരമായി പറഞ്ഞു: ‘ഞങ്ങൾ പട്ടത്ത്യാരെന്നാണു വിളിക്കാറുള്ളത്. കുഞ്ഞായിരുന്നപ്പോൾ എന്നെ നോക്കിയിരുന്നതു പട്ടത്ത്യാരാണ്.
എന്റെ മാതാപിതാക്കളുടെ കല്യാണത്തിനുവരെ പട്ടത്ത്യാർ ഉണ്ടായിരുന്നു. ഒരുപ്രായം വരെ എന്നെ കുളിപ്പിച്ചിരുന്നതും പട്ടത്ത്യാരാണ്.
കുറച്ചു കാലങ്ങൾക്കു ശേഷം ഞങ്ങൾ കണ്ടു. ഞങ്ങളുടെ കുട്ടിക്കാലത്തെ കഥകൾ പറയുന്നതിന്റെ ആവേശത്തിലായിരുന്നു പട്ടത്ത്യാർ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]