
കൊല്ലം∙ ‘അമ്മു, നീ ഇന്ന് സ്കൂളിൽ പോകുന്നില്ലേ? ഇല്ല മിഥുനേ, എനിക്ക് പനിയാണ്’. ‘എനിക്കും ചെറിയ പനിയുണ്ട്, എന്നാലും ഞാൻ സ്കൂളിൽ പോകുന്നുണ്ട്’.
ബുധനാഴ്ച രാവിലെ ട്യൂഷൻ കഴിഞ്ഞിറങ്ങുമ്പോൾ മിഥുൻ പറഞ്ഞ കാര്യങ്ങൾ കൂട്ടുകാരി അമ്മു എന്ന അലീനയുടെ ചെവിയിൽ ഇപ്പോഴും മുഴങ്ങുന്നു. പട്ടകടവ് സെന്റ് ആൻഡ്രൂസ് സ്കൂളിൽ ഏഴാം ക്ലാസ് വരെ ഒന്നിച്ചു പഠിച്ചതാണ് മിഥുനും അലീനയും.
ക്ലാസിൽ ആകെ 9 കുട്ടികൾ മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നതിനാൽ എല്ലാവരും തമ്മിൽ ദൃഢമായ ബന്ധം പുലർത്തിയിരുന്നതായി അധ്യാപകരും പറയുന്നു. സെന്റ് ആൻഡ്രൂസ് യുപി സ്കൂളായതിനാൽ എട്ടാം ക്ലാസിൽ പുതിയ സ്കൂളുകളിലേക്ക് എല്ലാവരും പോയി.
മിഥുൻ എൻസിസിയിൽ ചേരുകയെന്ന ലക്ഷ്യം കൂടി മുന്നിൽകണ്ടാണ് തേവലക്കര ഗവ. ബോയ്സ് സ്കൂൾ ഹൈസ്കൂൾ തിരഞ്ഞെടുത്തത്.
സ്കൂൾ മാറിയെങ്കിലും ഒരേ ട്യൂഷൻ സെന്ററിലാണ് എല്ലാവരും പഠിച്ചിരുന്നത്. പട്ടകടവിൽ പഠിക്കുമ്പോൾ കുഞ്ഞനുജൻ സുജിനൊപ്പമാണ് മിഥുൻ സ്കൂളിലെത്തിയിരുന്നത്.
തങ്ങളോടൊപ്പം കളിച്ചും ചിരിച്ചും നടന്ന മിഥുൻ ഇനിയില്ലെന്നു വിശ്വസിക്കാനാവുന്നില്ല പ്രിയ കൂട്ടുകാർക്ക്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]