
കയ്പമംഗലം ∙ ദേശീയ പാതയുടെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് കൊടുങ്ങല്ലൂർ – ഗുരുവായൂർ റൂട്ടിൽ നാളെ മുതൽ സ്വകാര്യബസുകൾ സർവീസ് പണിമുടക്കുമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ. ഗുരുവായൂർ – കൊടുങ്ങല്ലൂർ റൂട്ടിലോടുന്ന എഴുപത്തഞ്ചോളം സ്വകാര്യ ബസുകളാണ് സർവീസ് നിർത്തിവയ്ക്കുന്നത്.റോഡിൽ ടാറിങ് തകർന്ന് കുഴികൾ പെരുകിയതു മൂലം ബസുകൾക്ക് ദിവസവും വൻ അറ്റകുറ്റപ്പണികളും തൊഴിലാളികൾക്ക് മാനസിക സമ്മർദവും മൂലം ബസ് ഓടിക്കാൻ കഴിയാത്ത സ്ഥിതി ആണു ഉള്ളതെന്ന് ബസ് ഉടമകൾ പറഞ്ഞു.
നിശ്ചിത സമയത്തിനുള്ളിൽ സർവീസ് പൂർത്തിയാക്കാൻ കഴിയുന്നില്ല. കുഴികളിൽ വീണു ബസ് ബ്രേക്ക് ഡൗൺ ആകുന്നതും പതിവാണ്.കലക്ടർക്കും ദേശീയപാത അധികൃതർക്കും പരാതി നൽകിയെങ്കിലും നടപടി ഉണ്ടാകാത്തത് മൂലമാണ് നാളെ മുതൽ അനിശ്ചിത കാലത്തേക്ക് സർവീസ് നിർത്തി പണിമുടക്കുന്നതെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഭാരവാഹികളായ ആസിഫ് കാക്കശേരി, നിമിൽ കൊട്ടുക്കൽ, സന്ദീപ്കൃഷ്ണ എന്നിവർ അറിയിച്ചു.ചെന്ത്രാപ്പിന്നി, തൃപ്രയാർ, വാടാനപ്പള്ളി, ചേറ്റുവ, ചാവക്കാട്, ഗുരുവായൂർ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചു സർവീസ് നടത്തുന്ന എല്ലാ സ്വകാര്യ ബസുകളും സമരത്തിൽ പങ്കുചേരുമെന്ന് സമര സമതി അറിയിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]