ശബരിമല ∙ നീലിമല പാതയിൽ മഴയത്ത് മല കയറുകയും ഇറങ്ങുകയും ചെയ്ത 13 തീർഥാടകർ തെന്നി വീണ് പരുക്കേറ്റു. നീലിമല പാത വീണ്ടും അടച്ചു.
ദർശനം കഴിഞ്ഞ് ഇതുവഴി മലയിറങ്ങിയ തീർഥാടകരാണ് തെന്നി വീണത്.കർക്കടക മാസ പൂജയ്ക്ക് നട തുറന്നതു മുതൽ തീർഥാടകരെ നീലിമല പാതയിലൂടെയാണ് കടത്തി വിട്ടത്.
ഇന്നലെ ശക്തമായ മഴയായിരുന്നു. മഴയത്തും അതു കഴിഞ്ഞും ഇതുവഴി വന്ന തീർഥാടകർ തെന്നി വീണു.
കയ്യും കാലും ഒടിഞ്ഞും തല പൊട്ടിയുമാണു പരുക്കേറ്റത്. എല്ലാവരെയും പമ്പ ഗവ.
ആശുപത്രിയിൽ എത്തിച്ച് പ്രഥമ ശുശ്രൂഷ നൽകി പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് അയച്ചു.
വിവരം പമ്പ ഗവ.
ആശുപത്രിയിൽ നിന്നു പൊലീസിനെ അറിയിച്ചു. പൊലീസ് എത്തിയാണ് നീലിമല പാത അടച്ചത്.കഴിഞ്ഞ മാസപൂജയ്ക്ക് 30 തീർഥാടകർ തെന്നി വീണു പരുക്കേറ്റതിനെ തുടർന്ന് നീലിമല പാത ജൂൺ 15ന് അടച്ചിട്ടു.
തെന്നിവീഴുന്നത് ഒഴിവാക്കാൻ കരിങ്കല്ല് പരുക്കൻ ആക്കുന്ന പണി അടിയന്തരമായി നടത്തിയ ശേഷമേ പാത തുറന്നു കൊടുക്കുകയുള്ളൂ എന്ന് ദേവസ്വം ബോർഡ് പ്രഖ്യാപിച്ചതാണ്. എന്നാൽ പണി നടത്താതെ പാത തുറന്നതാണ് വീണ്ടും അപകടത്തിന് ഇടയാക്കിയത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]