
മാനന്തവാടി ∙ തിരുനെല്ലി ആശ്രമം സ്കൂൾ ആറളത്തേക്ക് മാറ്റുന്നതിനും തൃശ്ശിലേരി ബഡ്സ് സ്കൂൾ കെട്ടിടം അപകടാവസ്ഥയിലായിട്ടും ബദൽ സംവിധാനം ഒരുക്കാത്തതിലും പ്രതിഷേധിച്ച് കോൺഗ്രസ് തിരുനെല്ലി – തൃശ്ശിലേരി മണ്ഡലം കമ്മിറ്റികൾ നടത്തിയ മാർച്ചിൽ സംഘർഷാവസ്ഥ. മാനന്തവാടി എസ്എച്ച്ഒ പി.റഫീഖ്, എസ്ഐ എം.സി.പവനൻ എന്നിവരുടെ നേതൃത്വത്തിൽ ഇന്നലെ രാവിലെ മുതൽ തന്നെ മന്ത്രിയുടെ ഓഫിസിന് മുന്നിൽ വൻ പൊലീസ് സന്നാഹം നിലയുറപ്പിച്ചിരുന്നു.
ഉച്ചയ്ക്ക് 2.30ഓടെ പ്രകടനമായെത്തിയ പ്രവർത്തകർ പൊലീസ് വലയം മറികടക്കാൻ ശ്രമിച്ചതോടെയാണ് സംഘർഷാവസ്ഥ ഉണ്ടായത്. പൊലീസും പ്രവർത്തകരും തമ്മിൽ ഏറെ നേരം വാക്കേറ്റവും ഉന്തും തള്ളും ഉണ്ടായി.
മുതിർന്ന നേതാക്കൾ ഇടപെട്ടതിനാലും പൊലീസ് സ്വയം നിയന്ത്രണം പാലിച്ചതിനാലുമാണ് സംഘർഷാവസ്ഥ ഒഴിവായത്.
മന്ത്രി ഒ.ആർ.കേളുവിന്റെ സ്വന്തം പഞ്ചായത്തിൽ ഭിന്നശേഷിക്കാർക്കും പട്ടിക വർഗ വിദ്യാർഥികൾക്കുമായുള്ള 2 സ്ഥാപനങ്ങളുടെ കെട്ടിടങ്ങൾ കാലപ്പഴക്കത്താൽ അപകട അവസ്ഥയിലായി വർഷങ്ങൾ കഴിഞ്ഞിട്ടും പുതിയവ നിർമിക്കാൻ കഴിയാത്തത് കഴിവുകേടാണെന്ന് നേതാക്കൾ പറഞ്ഞു.
തിരുനെല്ലി ആശ്രമം സ്കൂൾ ആറളത്തേക്ക് മാറ്റുന്നത് തടയും. മാനന്തവാടി താലൂക്കിൽ തന്നെ സ്കൂൾ നിലനിർത്തണമെന്നും ആവശ്യപ്പെട്ടു. മാനന്തവാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എ.എം.നിശാന്ത് ഉദ്ഘാടനം ചെയ്തു. തൃശ്ശിലേരി മണ്ഡലം പ്രസിഡന്റ് സതീശൻ പുളിമൂട് അധ്യക്ഷത വഹിച്ചു.
ഡിസിസി ജനറൽ സെക്രട്ടറിമാരായ കമ്മന മോഹനൻ, പി.വി.ജോർജ്, തിരുനെല്ലി മണ്ഡലം പ്രസിഡന്റ് ഒ.പി.ഹസൻ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റുമാരായ റഷീദ് തൃശ്ശിലേരി, ബാലനാരായണൻ ചെറുകുമ്പം, കർഷക കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി റീന ജോർജ്, മാനന്തവാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി കെ.വി.ഷിനോജ്, ദളിത് കോൺഗ്രസ് തിരുനെല്ലി പഞ്ചായത്ത് പ്രസിഡന്റ് എം.ആർ.മധു,യൂത്ത് കോൺഗ്രസ് മാനന്തവാടി മണ്ഡലം ജനറൽ സെക്രട്ടറി ഷംസീർ അരണപ്പാറ, കോൺഗ്രസ് മാനന്തവാടി മണ്ഡലം പ്രസിഡന്റ് സുനിൽ ആലിക്കൽ, മഹിളാ കോൺഗ്രസ് തൃശ്ശിലേരി മണ്ഡലം പ്രസിഡന്റ് എം.ജെ.അന്നമ്മ,കെ.ജി.
രാമകൃഷ്ണൻ,സലിം തോൽപെട്ടി, ശശി തോൽപെട്ടി, പി.വി.സ്കറിയ എന്നിവർ പ്രസംഗിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]