
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പാദം. പട്ടാമ്പിയിൽ പാലം വരുന്നതിനു മുൻപുള്ള കാലം.
രാമയ്യർ എന്നൊരു സമ്പന്നൻ പട്ടാമ്പിയിൽ നിന്ന് ഗുരുവായൂരിലേക്ക് ബസ് സർവീസ് ആരംഭിച്ചു. ട്രെയിനിൽ പട്ടാമ്പി റെയിൽവേ സ്റ്റേഷനിൽ ഇറങ്ങുന്നവർ വഞ്ചിയിൽ കടത്തു കടന്നു പുഴയ്ക്ക് ഇക്കരെ എത്തി ബസ് കയറി ഗുരുവായൂരിലെത്തും.
മണ്ണെണ്ണയും കൽക്കരിയും ഉപയോഗിച്ച് ആവിയിൽ പ്രവർത്തിക്കുന്ന (സ്റ്റീം എൻജിൻ) ത്രീ സീറ്റർ ബസുകൾ രണ്ടെണ്ണം.
ഗുരുവായൂരിൽ നിന്നും പട്ടാമ്പിയിൽ നിന്നും രാവിലെയും ഉച്ചകഴിഞ്ഞും ഓരോ സർവീസ്. കേരളം കാളവണ്ടിയിൽ നിന്ന് ബസിലേക്ക് സഞ്ചരിച്ചു തുടങ്ങിയ കാലമാണ്. രാമയ്യർക്ക് നഷ്ടം സംഭവിച്ചു.
ബസ് വിൽക്കേണ്ടി വന്നു. പി.ആർ.നമ്പ്യാർ എന്ന വ്യവസായി 1922ൽ ഈ ബസുകൾ വാങ്ങി.സാങ്കേതിക വിദ്യ വളരുന്ന കാലം. ചെലവു കുറച്ച് സ്റ്റീം എൻജിൻ പ്രവർത്തിപ്പിക്കുന്ന സംവിധാനമെത്തി.
പി.ആർ.നമ്പ്യാരും തൃശൂർ പിഎസ്എൻ സർവീസും കോയമ്പത്തൂർ ടിവിഎസ് കമ്പനിയുടെ സഹായത്തോടെ ബസുകളിൽ പുതിയ ടെക്നോളജി പരീക്ഷിച്ചു. ഇതോടെ ചെലവു കുറഞ്ഞു, ലാഭം കൂടി.
നമ്പ്യാർ സർവീസിന്റെ കൂടുതൽ ബസുകൾ നിരത്തിലിറങ്ങി. ടിഎംഎസ്, പിഎസ്എൻ, രവീന്ദ്ര, ബിഎംഎസ് എന്നിങ്ങനെ ബസ് സർവീസുകൾ വന്നെങ്കിലും നമ്പ്യാർ സർവീസ് തന്നെ മികച്ചു നിന്നു.
ഇവർക്ക് പടിഞ്ഞാറേനടയിൽ ഇന്നത്തെ ജയശ്രീ തിയറ്റർ നിൽക്കുന്ന സ്ഥലത്ത് സ്വന്തം ബസ് ഷെഡ് ഉണ്ടായിരുന്നു.
ഇവിടെ യാത്രക്കാർക്ക് വിശ്രമിക്കാൻ വിശാലമായ ഹാൾ. സിമന്റ് ബഞ്ചുകൾ.
ചുരുങ്ങിയ വിലയിൽ നല്ല ഭക്ഷണം ലഭിക്കുന്ന ഹോട്ടൽ. ബസുകളുടെ സമയക്രമം രസകരമാണ്.
ക്ഷേത്രത്തിൽ ശീവേലി കഴിഞ്ഞാൽ, പന്തീരടി കഴിഞ്ഞാൽ, ഉച്ചപ്പൂജ കഴിഞ്ഞാൽ ഓരോ ബസുകൾ പുറപ്പെടും.ഗുരുവായൂരിൽ ആദ്യ സ്വകാര്യ ലോഡ്ജ് നിർമിച്ചതും പി.ആർ.നമ്പ്യാരാണ്.
1945ൽ ക്ഷേത്രം പടിഞ്ഞാറേ ഗോപുരത്തിന് തൊട്ട് 2 നിലകളിലായി ശ്രീകൃഷ്ണ വിലാസം ലോഡ്ജ്. പൊതു ശുചിമുറിയുണ്ട്.
കുളിമുറി ഇല്ല. കുളത്തിൽ കുളിക്കണം.
താഴത്തെ നിലയിൽ പടിഞ്ഞാറ് അന്നപൂർണ. കിഴക്ക് ബാലസ്വാമിയുടെ ഹോട്ടൽ. രണ്ട് ബ്രാഹ്മണാൾ കഫേകൾ.
അക്കാലത്ത് കിഴക്കേനടയിൽ ദേവസ്വം വക സത്രമാണ് ഏക ലോഡ്ജ്. അതിൽ സ്വയം പാകം ചെയ്ത് കഴിക്കാൻ പാത്രങ്ങൾ ലഭിച്ചിരുന്നു.
1948ൽ പി.ആർ.നമ്പ്യാർ പടിഞ്ഞാറേ നടയിൽ മാധവി ലോഡ്ജ് പണിതു. താഴെ 12 കടമുറികൾ. മുകളിൽ ലോഡ്ജ്.
അക്കാലത്തെ വലിയ വികസന പ്രവർത്തനങ്ങളായിരുന്നു ഇതെല്ലാം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]