
മീനങ്ങാടി ∙ ആരോഗ്യമേഖലയോടുള്ള സർക്കാർ അവഗണനയിൽ പ്രതിഷേധിച്ച് മീനങ്ങാടി കമ്യുണിറ്റി ഹെൽത്ത് സെന്ററിലേക്ക് യുഡിവൈഎഫ് പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തി. ഉന്നതികളിലെ ഗർഭിണികളെ ആശുപത്രിയിൽ എത്തിക്കാനുള്ള ആംബുലൻസിന്റെ തകരാർ പരിഹരിക്കാൻ നടപടിയില്ല, രണ്ട് വർഷം മുൻപ് പണി പൂർത്തിയാക്കിയ പുതിയ ബ്ലോക്ക് പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കുന്നില്ല, ഗൈനക്കോളജി വിഭാഗം പ്രവർത്തിക്കുന്ന ഏക ആശുപത്രിയായിരുന്നിട്ടും ഗൈനക്കോളജി ഡോക്ടറെയും സ്റ്റാഫുകളെയും നിയമിക്കുന്നില്ല, ആവശ്യ മരുന്നുകളുടെ ലഭ്യത കുറവ് പരിഹരിക്കുന്നതിനായി സർക്കാരും ബ്ലോക്ക് പഞ്ചായത്തും ഒരു ക്രമീകരണങ്ങളും നടത്തുന്നില്ല തുടങ്ങിയവയിൽ പ്രതിഷേധിച്ചാണ് പ്രകടനം നടത്തിയത്.
ആരോഗ്യ കേന്ദ്രത്തിൽ പ്രവർത്തകരുടെ നേതൃത്വത്തിൽ റീത്ത് വച്ചു. അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താത്തത് ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയുടെ കഴിവുകേടാണെന്നും പ്രവർത്തകർ ആരോപിച്ചു.
യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ലയണൽ മാത്യു ഉദ്ഘാടനം ചെയ്തു. യുഡിവൈഎഫ് ചെയർമാൻ ജസ്റ്റിൻ ജോഷ്വ അധ്യക്ഷത വഹിച്ചു. കൺവീനർ സിറാജുദ്ദീൻ, യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് അസീസ് വേങ്ങൂർ, യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് നിതാ കേളു, ജില്ലാ ജനറൽ സെക്രട്ടറി എം.ജെ.അനീഷ്, ബ്ലോക്ക് വൈസ് പ്രസിഡന്റ് ലിന്റോ കുര്യാക്കോസ്, കെഎസ്യു ബ്ലോക്ക് പ്രസിഡന്റ് ബേസിൽ സാബു, ജിബിൻ നൈനാൻ, യാസീൻ, ഷെഫീഖ് തുടങ്ങിയവർ പ്രസംഗിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]