
ഇന്ന്
∙ സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കും.
∙ മണിക്കൂറിൽ 50 കിലോമീറ്റർ വേഗത്തിൽ കാറ്റിന് സാധ്യത
∙ തീരദേശ ജില്ലകളിൽ ഉയർന്ന തിരയ്ക്കും കടലാക്രമണത്തിനും സാധ്യത
∙ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനം പാടില്ല
നിയമനം
റാന്നി പെരുനാട് ∙ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ മെഡിക്കൽ ഓഫിസർ, റേഡിയോഗ്രഫർ, സെക്യൂരിറ്റി എന്നിവരെ കരാറടിസ്ഥാനത്തിൽ നിയമിക്കും. ബയോഡേറ്റയും സർട്ടിഫിക്കറ്റും സഹിതം 21ന് 3ന് മുൻപ് അപേക്ഷിക്കണം.
രാത്രികാല സേവനത്തിന് സെക്യൂരിറ്റി തസ്തികയിലേക്ക് വിമുക്തഭടൻമാരെയാണ് നിയമിക്കുന്നത്. പെരുനാട് പഞ്ചായത്തിൽ താമസിക്കുന്നവർക്കു മുൻഗണന.
ഫോൺ: 04735 240478.
ഗെസ്റ്റ് അധ്യാപകർ
വെച്ചൂച്ചിറ ∙ ഗവ.പോളിടെക്നിക് കോളജിൽ ഫിസിക്സ്, മാത്തമാറ്റിക്സ് എന്നീ തസ്തികകളിലേക്ക് ഗെസ്റ്റ് അധ്യാപകരെ നിയമിക്കും. ബന്ധപ്പെട്ട
വിഷയത്തിൽ 55 ശതമാനം മാർക്കോടെ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിഗ്രിയും പിഎച്ച്ഡി /നെറ്റ് ആണ് യോഗ്യത. അവയുടെ അഭാവത്തിൽ 55 ശതമാനം മാർക്കുള്ള ബിരുദാനന്തര ബിരുദമുള്ള ഉദ്യോഗാർഥികളെയും പരിഗണിക്കും.ബയോഡേറ്റ, മാർക്ക് ലിസ്റ്റ്, പത്താംതരം / തത്തുല്യം എന്നീ യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി 21ന് 10ന് അഭിമുഖത്തിൽ പങ്കെടുക്കണം.
04735 266671.
പട്ടയമേള നാളെ
പത്തനംതിട്ട ∙ ജില്ലാതല പട്ടയമേള നാളെ 10ന് റോയൽ ഓഡിറ്റോറിയത്തിൽ മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്യും.
മന്ത്രി വീണാ ജോർജ് അധ്യക്ഷയാകും. ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ മുഖ്യപ്രഭാഷണം നടത്തും.
അധ്യാപക ഒഴിവ്
ആറന്മുള ∙ കേപ് കോളജ് ഓഫ് എൻജിനീയറിങ്ങിൽ ഡിപ്ലോമ വിഭാഗത്തിൽ ഒഴിവുള്ള അസിസ്റ്റന്റ് പ്രഫസർ തസ്തികയിലെ താൽക്കാലിക നിയമനത്തിനുള്ള അഭിമുഖം നാളെ രാവിലെ 10 ന് കോളജിൽ നടക്കും.
യോഗ്യത: ബിടെക് കംപ്യൂട്ടർ സയൻസ് എൻജിനീയറിങ്. 9846399026.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]