
ചെല്ലങ്കോട് ∙ കോഴിക്കോട്–മേപ്പാടി–ഊട്ടി റോഡിൽ ചോലാടി മുതൽ വടുവൻചാൽ വരെ റോഡിലേക്കു വളർന്ന പൊന്തകൾ അപകട ഭീഷണി ഉയർത്തുന്നു. ഇരുവശവും പൊന്തകളും ഇഞ്ചമുൾ പടർപ്പുകളും വളർന്നതു വാഹന ഗതാഗതത്തിനു തടസ്സമാകുകയാണ്.
കാൽനടയാത്രയ്ക്കു റോഡിൽ സ്ഥലമില്ലാത്ത അവസ്ഥയാണ്. ടാർ റോഡിന്റെ ഭാഗവും നിലംപറ്റിയും പൊന്തകൾ വളർന്നു നിൽക്കുകയാണ്.
പൊതുവേ കോട മൂടി കിടക്കുന്നതും വന്യമൃഗങ്ങൾ എപ്പോഴും കണ്ടുവരുന്ന പ്രദേശങ്ങളിൽ ഒരു എൽപി സ്കൂൾ, അങ്കണവാടികൾ എന്നിവ പ്രവർത്തിക്കുന്നുണ്ട്.
വിദ്യാർഥികൾ അടക്കമുള്ള യാത്രക്കാർക്കു ചെറിയൊരു വാഹനം വന്നാൽ പോലും മാറിനിൽക്കാൻ കഴിയാത്ത അവസ്ഥയാണ്.
എപ്പോഴെങ്കിലും കാടു വെട്ടിയാൽ തന്നെ അതു പേരിന് എന്ന പോലെ ആകുകയാണ്. കാടു വെട്ടി കഴിഞ്ഞ് 2 ആഴ്ചയ്ക്കകം പഴയ സ്ഥിതിയിൽ എത്തും.
സംസ്ഥാന അതിർത്തിയിലെ ചോലാടി പാലം ഏറെ സമരങ്ങൾക്കു ശേഷം പുതുക്കി പണിതെങ്കിലും പാലത്തിന്റെ ചില ഭാഗങ്ങളിൽ കുഴികൾ രൂപപ്പെട്ടതും പാലത്തിന്റെ ബലക്ഷയത്തിനു കാരണമാകുമെന്നും ഇക്കാര്യങ്ങൾ കാണിച്ചു മന്ത്രി പി.എ.മുഹമ്മദ് റിയാസിനു യുവരശ്മി ക്ലബ്ബിന്റെ നേതൃത്വത്തിൽ നിവേദനം നൽകിയിട്ടുണ്ടെന്നും നാട്ടുകാർ പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]