
കുറിയന്നൂർ ∙ തോണിപ്പുഴ ജംക്ഷനു സമീപം കഴിഞ്ഞ ദിവസങ്ങളിലായി മോഷണം വ്യാപകമായെന്നു പരാതി. തോട്ടപ്പുഴശേരി പഞ്ചായത്ത് 13–ാം വാർഡിൽ തോണിപ്പുഴ–മാരാമൺ റോഡിരികിലെ പൂട്ടിയിരുന്ന വീട് കുത്തി തുറന്ന് വിലപിടിപ്പുള്ള സാധനങ്ങൾ, വെള്ളത്തിന്റെ ടാപ്പ് ഉൾപ്പെടെ ഇരുമ്പു സാധനങ്ങളും ഉരുപ്പടികളും മോഷ്ടിച്ചു. ആൾത്താമസമില്ലാത്ത വീടുകൾ തിരഞ്ഞുപിടിച്ച് വാതിലും പൂട്ടും പൊളിച്ച് അകത്തുകയറി വീട്ടിൽ സ്ഥാപിച്ചിരിക്കുന്ന ഉപകരണങ്ങൾ തുരന്നും ഇളക്കിയും കൊണ്ടുപോകുന്ന സംഘങ്ങളാണ് ഇതിനു പിന്നിലെന്ന് കരുതുന്നു. ദിവസങ്ങൾ എടുത്താണ് പല വീടുകളിലും നിന്ന് സാധനങ്ങൾ കടത്തുന്നത്.
കുറിയന്നൂർ പ്രദേശത്ത് ആൾത്താമസമില്ലാത്ത വീടുകൾ ഏറെയാണ്.
പണമോ വിലപിടിപ്പുള്ള വസ്തുക്കളോ ആരും ഇത്തരം വീടുകളിൽ സൂക്ഷിക്കാറില്ലെന്നു മനസ്സിലാക്കിയാണു സംഘം പ്രവർത്തനശൈലി മാറ്റിയിരിക്കുന്നത്. ഇളപ്പു ജംക്ഷനു സമീപം ആൾത്താമസമില്ലാത്ത വീട്ടിനുള്ളിൽ കൂര പൊളിച്ച് ഇറങ്ങി വയറിങ് കമ്പി മുഴുവനായി മുറിച്ചു കടത്തിയ സംഭവവും 6 മാസം മുൻപ് ഉണ്ടായി. ഇത്തരം സാമൂഹിക വിരുദ്ധ പ്രവർത്തനംമൂലം വീടുമുഴുവൻ അറ്റകുറ്റപ്പണി നടത്തേണ്ട ഗതികേടിലാണ് ഉടമകൾ.
പട്ടാപ്പകലും പല വീടുകളിൽ മോഷണം നടക്കുന്നു. മോഷണത്തിനു പിന്നിൽ പ്രദേശത്തെപ്പറ്റി നല്ല ധാരണയുള്ളവരാണെന്നു നാട്ടുകാർ സംശയിക്കുന്നു.
ഒറ്റയ്ക്കു താമസിക്കുന്ന പ്രായമായവരുടെ വീടുകളിൽ നിന്നു മോട്ടറും മറ്റും മോഷണം പോകുന്നതും പതിവാണ്.
പലരും പരാതിപ്പെടാൻ മടിക്കുന്നതുമൂലം സംഭവങ്ങൾ ആവർത്തിക്കുന്നു.ആക്രി സാധനങ്ങൾ ശേഖരിക്കുന്ന സംഭരണ ശാലകൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കോയിപ്രം പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള പ്രദേശത്താണ് മോഷണം പെരുകിയിരിക്കുന്നത്. സംഭവത്തെ തുടർന്നു പല വീടുകളിലും രഹസ്യ ക്യാമറ സ്ഥാപിച്ചു തുടങ്ങി.
കൂടാതെ അയൽക്കൂട്ടങ്ങളുടെ നിരീക്ഷണവും ഏർപ്പെടുത്താനുള്ള ആലോചന നടക്കുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]