
പുല്ലൂർ∙ പുല്ലൂർ – മീങ്ങോത്ത് റോഡരികിൽ പുല്ലൂർ ഗവ. യുപി സ്കൂൾ കെട്ടിടത്തിനോട് ചേർന്ന് അപകടാവസ്ഥയിലുള്ള വൈദ്യുതത്തൂൺ മാറ്റണമെന്ന പരാതിയിൽ ഒരുവർഷമായിട്ടും നടപടിയില്ല. ത്രീഫേസ് കണക്ഷൻ കടന്നു പോകുന്ന തൂണിന്റെ മുകൾഭാഗത്ത് കോൺക്രീറ്റ് അടർന്ന് കമ്പികൾ ദ്രവിച്ച നിലയിലായതു ശ്രദ്ധയിൽപ്പെട്ട
സകൂൾ പ്രധാനാധ്യാപകൻ പി. ജനാർദനൻ മാവുങ്കാൽ വൈദ്യുതി സെക്ഷൻ ഓഫിസിൽ നേരിട്ടെത്തി പരാതിപ്പെടുകയായിരുന്നു.
രണ്ടുമാസം മുൻപ് മഴക്കാലപൂർവ സുരക്ഷയുമായി ബന്ധപ്പെട്ട് പുല്ലൂർ പെരിയ പഞ്ചായത്തിൽ നടന്ന യോഗത്തിലും അദ്ദേഹം വിഷയം ശ്രദ്ധയിൽപ്പെടുത്തി.
ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് പുല്ലൂർ ടൗണിൽ നടക്കുന്ന പ്രവൃത്തിയുടെ ഭാഗമായി ഈ വൈദ്യുതി തൂണും മാറ്റാനിരുന്നതാണെന്നും അടുത്ത ദിവസം തന്നെ വൈദ്യുതത്തൂൺ മാറ്റി സ്ഥാപിക്കുമെന്നും കെഎസ്ഇബി അധികൃതർ അറിയിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]