
രാജാക്കാട്∙ തേങ്ങയ്ക്കു മാത്രമല്ല ആൽബിന്റെ കൈകളിലെത്തിയാൽ ചിരട്ടയ്ക്കും ലഭിക്കും പാെന്നും വില. മുക്കുടിൽ പാരിക്കൽ ഷാജി–ബിൻസി ദമ്പതികളുടെ മകനായ ആൽബിൻ ചിരട്ടകൾ ഉപയോഗിച്ച് ശിൽപങ്ങളും കരകൗശല വസ്തുക്കളും നിർമിച്ചാണു വ്യത്യസ്തനാകുന്നത്.ബൈക്ക്, സ്കൂട്ടർ, കാർ, ലോറി, വയലിൻ, ആമ, മയിൽ, കുരങ്ങുകൾ തുടങ്ങി ആൽബിന്റെ പണിപ്പുരയിൽ വിസ്മയക്കാഴ്ചകളുടെ നീണ്ടനിരയാണ്.
ഉളിയും ബ്ലേഡും മാത്രമാണ് ആൽബിന്റെ പണിയായുധങ്ങൾ.
കെട്ടിടനിർമാണ തൊഴിലാളിയായ പിതാവ് ഷാജിയും അമ്മ ബിൻസിയും അനുജൻ ആൻസനും ആൽബിന് പിന്തുണയുമായി കൂടെയുണ്ട്.രാജകുമാരി ഗവ.വിഎച്ച്എസ്എസിലെ പ്ലസ്ടു വിദ്യാർഥിയാണ് ആൽബിൻ. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]