
ന്യൂഡൽഹി; 42-കാരിയായ വീട്ടമ്മയെ വെടിവച്ച് കൊലപ്പെടുത്തിയ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ വൈകിട്ട് സൗത്ത് വെസ്റ്റ് ഡൽഹിയിലെ ദാബ്രി ഏരിയയിലായിരുന്നു നടുക്കുന്ന സംഭവം. വെടിയേറ്റ യുവതിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോയിന്റ് ബ്ലാങ്കിലാണ് യുവതിക്ക് വെടിയേറ്റതെന്ന് പോലീസ് പറഞ്ഞു.
രേണു എന്ന മദ്ധ്യവയസ്കയാണ് വീടിന് സമീപം ബുധനാഴ്ച രാത്രിയിൽ വെടിയേറ്റ് മരിച്ചത്. വൈശാലി കോളനിയിൽ കുടുംബത്തോടൊപ്പം താമസിക്കുകയാണ് ഇവർ. ഭർത്താവിനും മൂന്ന് കുട്ടികൾക്കുമൊപ്പമാണ് രേണു കഴിഞ്ഞിരുന്നത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പോലീസ് പ്രതിയ തിരിച്ചറിഞ്ഞു.തുടർന്ന്
പ്രതിയെ പിടികൂടാൻ പോലീസ് ഒരു പ്രത്യേക സ്ക്വാഡിനെ രൂപീകരിച്ചിരുന്നു. പ്രതിയെക്കുറിച്ച് വിവരം ലഭിച്ച് അറസ്റ്റ് ചെയ്യാനായി ഇന്നലെ അയാളുടെ വീട്ടിലെത്തിയപ്പോഴേക്കും യുവാവിനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വീട്ടിലെ ടെറസിലാണ് മൃതദേഹം കിടന്നിരുന്നത്. ആശിഷ് എന്ന 25-കാരനാണ് മരിച്ചത്. രേണുവും ആശിഷും ജിമ്മിൽവച്ച് കണ്ടുമുട്ടുകയും പിന്നീട് സൗഹൃദം പ്രണയത്തിന് വഴിമാറിയെന്നുമാണ് വിവരം.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]