
പാരിപ്പള്ളി ∙ ആൾ താമസം ഇല്ലാത്ത വീട് കാറ്റിലും മഴയിലും തകർന്നു വീണു, ഇതിനോട് ചേർന്നുള്ള തൊഴുത്തിൽ കെട്ടിയിരുന്ന 2 പോത്തുകൾ ചത്തു. എഴിപ്പുറം മുളമൂട്ടിൽ ഇർഷാദിന്റെ വീടിനോട് ചേർന്നുള്ള ഓടു മേഞ്ഞ വീട് ഇടിഞ്ഞു വീണാണ് പോത്തുകൾ ചത്തത്.
കഴിഞ്ഞ ദിവസം അർധരാത്രിക്കു ശേഷം ഉണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണു വീട് തകർന്നത്. മേൽക്കൂരയും ഭിത്തികളും ഉൾപ്പെടെ പൂർണമായും തകർന്നു വീണു.
തൊഴുത്തിൽ ഉണ്ടായിരുന്ന 3 പോത്തുകളിൽ ഒന്ന് രക്ഷപ്പെട്ടു.
ഉപജീവനമാർഗമായി വളർത്തിയ കന്നുകാലികളാണ് ചത്തത്. ഒരു പോത്തിന് എൺപതിനായിരം രൂപ വില വരുമെന്ന് ഇർഷാദ് പറഞ്ഞു.
തകർന്ന പഴയ വീടിനു സമീപത്തെ വീട്ടിലാണ് ഇർഷാദും കുടുംബവും താമസിക്കുന്നത്. അപകടം പുലർച്ചെ ആയതിനാൽ ആളപായം ഉണ്ടായില്ല.
തകർന്ന വീടിന്റെ ഭാഗങ്ങൾ മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ചു നീക്കം ചെയ്ത് പോത്തുകളെ പുറത്തെടുത്ത് മറവു ചെയ്തു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]