
മലപ്പുറം ∙ പുനരുപയോഗ ഊർജ ചട്ട ഭേദഗതിയുമായി ബന്ധപ്പെട്ട
ചർച്ചകൾ ഉയർന്നുവന്നതോടെ സംസ്ഥാനത്ത് പുരപ്പുറ സോളർ സ്ഥാപിക്കുന്നവരുടെ എണ്ണത്തിൽ കുറവ്. 3 കിലോവാട്ട് വരെ പുതിയ ചട്ടങ്ങൾ ബാധകമാകില്ലെങ്കിലും ഈ വിഭാഗത്തിലുൾപ്പെടെയാണു കുറവ്.
പുതിയ ചട്ടങ്ങളെക്കുറിച്ചുള്ള ചർച്ച സജീവമായതോടെ, വീട്ടിൽ സോളർ പാനൽ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ 80%ത്തിലേറെ കുറവുവന്നതായി സംരംഭകർ പറയുന്നു.
അതേസമയം, ഭേദഗതിയുമായി ബന്ധപ്പെട്ടു കമ്മിഷൻ നടത്തുന്ന ഓൺലൈൻ വഴിയുള്ള പൊതുതെളിവെടുപ്പ് സമാപിച്ചു.
പുരപ്പുറ സോളർ സ്ഥാപിക്കുന്നതിനു കേന്ദ്ര സർക്കാർ സബ്സിഡി പ്രഖ്യാപിച്ചതോടെ ഈ മേഖലയിൽ സംസ്ഥാനത്ത് വൻ കുതിച്ചു ചാട്ടമുണ്ടായി. നിലവിൽ ഒരു ലക്ഷത്തിലേറെ പേർ പദ്ധതിയുടെ ഭാഗമായി.
ദേശീയ തലത്തിൽ കേരളം നാലാം സ്ഥാനത്താണ്. രണ്ടായിരത്തിലേറെ സംരംഭകർ 5 വർഷത്തിനിടെ ഈ മേഖലയിലേക്കു കടന്നുവന്നു.
അര ലക്ഷം തൊഴിലാളികൾ മേഖലയിൽ ജോലിയെടുക്കുന്നു.
പുതിയ ചട്ടത്തിലെ ചില വ്യവസ്ഥകൾ ജനങ്ങളിൽ ആശങ്ക സൃഷ്ടിച്ചതായി സംരംഭകർ പറയുന്നു. നേരത്തെ ബുക്ക് ചെയ്തിരുന്ന പലരും റദ്ദാക്കുന്നുണ്ട്.
അന്തിമ തീരുമാനം വന്നതിനു ശേഷം പാനൽ സ്ഥാപിച്ചാൽ മതിയെന്നു പറയുന്നവരുമുണ്ട്. നിലവിൽ സോളർ പാനൽ സ്ഥാപിക്കാൻ മുടക്കുന്ന തുക 3 വർഷത്തെ വൈദ്യുതി ബില്ലിലൂടെ തിരിച്ചു ലഭിക്കുന്നുണ്ട്.
ഭേദഗതി വന്നാൽ ഇതിനു 7 വർഷം വരെയെടുത്തേക്കും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]