
പത്തനംതിട്ട ∙ സംസ്ഥാനത്തെ സ്കൂൾ പരിസരങ്ങളിലെ അപകടാവസ്ഥയിലുള്ള എല്ലാ കെട്ടിടഭാഗങ്ങളും സ്കൂൾ തുറക്കും മുൻപ് പൊളിച്ചു നീക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകിയതാണ്. എന്നാൽ സാങ്കേതിക നൂലാമാലകൾ കാരണം എപ്പോൾ വേണമെങ്കിലും നിലംപൊത്താമെന്ന അവസ്ഥയിൽ കെട്ടിടങ്ങൾ ഇപ്പോഴും നിലകൊള്ളുകയാണ്. തദ്ദേശ സ്ഥാപനങ്ങളും ജില്ലാ പഞ്ചായത്തും മുൻകൈ എടുത്താൽ മാത്രമേ ഇത്തരം കെട്ടിടങ്ങൾ വേഗത്തിൽ പൊളിച്ചു മാറ്റാൻ കഴിയുകയുള്ളു.
അപകടമാണ് ഈ വൈദ്യുത ലൈനുകൾ
എഴുമറ്റൂർ ഗവ.ഹയർസെക്കൻഡറി സ്കൂളിന്റെ ഓഫിസിനു മുൻപിലെ വൈദ്യുതത്തൂൺ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് കത്തു നൽകിയിട്ടും നടപടി ഉണ്ടായിട്ടില്ല.
വൈദ്യുതക്കമ്പികൾ സമീപത്തെ കെട്ടിടത്തിന്റെ ഓരം ചേർന്നാണ് പോകുന്നത്. സ്കൂൾ കെട്ടിടത്തിലെ ഒരു മുറിയിൽ സ്ഥാപിച്ചിരിക്കുന്ന സ്വിച്ച് ബോർഡുകൾ മറ്റൊരു ഭാഗത്തേക്ക് മാറ്റണമെന്നാവശ്യപ്പെട്ടു ജില്ലാ പഞ്ചായത്ത് അധികൃതർക്കും കത്ത് നൽകിയിട്ടുണ്ട്.
കെഎസ്ഇബി ഉദ്യോഗസ്ഥർ ഇന്നലെ ഉച്ചയോടെ സ്കൂളിലെത്തി എസ്റ്റിമേറ്റ് എടുത്തു.
മണ്ണടി സ്കൂളിന്റെ കമാനം അപകടാവസ്ഥയിൽ
മണ്ണടി ഗവ.എൽപിബി സ്കൂളിന്റെ കമാനത്തിന് ബലക്ഷയം കണ്ടെത്തി. മേൽക്കൂരയുടെ കോൺക്രീറ്റ് അടർന്നു വീഴുമെന്ന ആശങ്കയിൽ സ്കൂൾ അധികൃതർ ദുരന്ത നിവാരണ അതോറിറ്റിക്കും പൊതുമരാമത്ത് വകുപ്പിനും റിപ്പോർട്ട് നൽകി.
നാലു കോൺക്രീറ്റ് തൂണുകളിൽ ഉയർത്തിയ കവാടത്തിന്റെ മേൽക്കൂര പായൽമൂടി. 116 വർഷം പഴക്കമുള്ള സ്കൂൾ കെട്ടിടത്തിന്റെ തകർച്ച കാരണം രണ്ടു ക്ലാസുകൾ സ്കൂൾ ഓഫിസ് മുറിയിലും ബാക്കി സമീപത്തെ വായനശാലയിലുമാണു പ്രവർത്തിക്കുന്നത്.
പെരിങ്ങര സ്കൂളിലെ കെട്ടിടവും പൊളിക്കണം
പെരിങ്ങര ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ബലക്ഷയമുള്ള 3 ക്ലാസ് മുറികളുള്ള കെട്ടിടം മറ്റു കെട്ടിടങ്ങളുടെ ഇടയ്ക്കാണ്.
2022നു ശേഷം കെട്ടിടം ഉപയോഗിക്കുന്നില്ല. പൊളിച്ചുനീക്കാൻ ജില്ലാ പഞ്ചായത്തിനോട് ആവശ്യപ്പെട്ടെങ്കിലും നടപടി എങ്ങുമെത്തിയില്ല. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]