
ആഭരണപ്രിയർക്കും വിവാഹം ഉൾപ്പെടെ വിശേഷാവശ്യങ്ങൾക്കായി വാങ്ങാൻ ശ്രമിക്കുന്നവർക്കും ആശങ്കനൽകി സ്വർണവില വീണ്ടും കൂടുന്നു. കേരളത്തിൽ ഇന്നു ഗ്രാമിന് വില 20 രൂപ വർധിച്ച് 9,170 രൂപയും പവന് 160 രൂപ ഉയർന്ന് 73,360 രൂപയുമായി.
ജൂൺ 23ന് ശേഷമുള്ള ഏറ്റവും ഉയർന്ന വിലയാണിത്. ഇന്നലെ ഗ്രാമിന് 45 രൂപയും പവന് 360 രൂപയും കൂടിയിരുന്നു.
.
സംസ്ഥാനത്ത് ഇന്ന് 18 കാരറ്റ് സ്വർണം, വെള്ളി വിലകളിലും മാറ്റമുണ്ട്.
ഗ്രാമിന് 15 രൂപ ഉയർന്ന് 7,555 രൂപയാണ് 18 കാരറ്റിനു വില. വെള്ളി വില ഒരു രൂപ ഉയർന്ന് 124 രൂപയായി.
സംസ്ഥാനത്ത് ചില ജ്വല്ലറികൾ ഇന്നു 18 കാരറ്റ് സ്വർണത്തിനു നൽകിയ വില ഗ്രാമിന് 15 രൂപ ഉയർത്തി 7,520 രൂപയാണ്. ഇവർ വെള്ളിവില ഗ്രാമിന് 123 രൂപയിൽ നിലനിർത്തുകയും ചെയ്തു.
രാജ്യാന്തര സ്വർണവില ഔൺസിന് 10 ഡോളർ ഉയർന്ന് 3,350 ഡോളറിൽ എത്തിയ പശ്ചാത്തലത്തിലാണ് ഇന്നു കേരളത്തിലും വിലക്കയറ്റം.
ലോകത്തെ ഏറ്റവും വലിയ സാമ്പത്തികശക്തിയായ യുഎസിലെ ചലനങ്ങളാണ് രാജ്യാന്തര സ്വർണവിലയെ സ്വാധീനിക്കുന്നത്.
∙ യൂറോപ്യൻ യൂണിയനെതിരെ ട്രംപ് ഓഗസ്റ്റ് ഒന്നിനു പ്രാബല്യത്തിൽ വരുംവിധം 30% ഇറക്കുമതി തീരുവ പ്രഖ്യാപിച്ചിരുന്നു. ഇത് നടപ്പാകുംമുമ്പ് യുഎസുമായി ചർച്ച നടത്തി തീരുവ കുറയ്ക്കാനുള്ള ശ്രമത്തിലാണ് യൂറോപ്യൻ യൂണിയൻ.
∙ എന്നാൽ, 15-20 ശതമാനത്തിൽ കുറഞ്ഞ ഒരു തീരുവയ്ക്കും വഴങ്ങില്ലെന്ന് ട്രംപ് വ്യക്തമാക്കിയെന്നാണ് സൂചനകൾ.
ഇതോടെ, യുഎസ് ഓഹരി വിപണിയായ ഡൗ ജോൺസ് 0.32% ഇടിഞ്ഞു.
∙ യുഎസിൽ കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് ഈമാസം അവസാനവാരം ചേരുന്ന പണനയ നിർണയ യോഗത്തിൽ അടിസ്ഥാന പലിശനിരക്ക് 0.50% വെട്ടിക്കുറച്ചേക്കാമെന്നാണ് വിലയിരുത്തൽ.
∙ ഈ പശ്ചാത്തലത്തിൽ യുഎസ് ഡോളർ ഇൻഡക്സ്, യുഎസ് കടപ്പത്ര ആദായനിരക്ക് (ട്രഷറി ബോണ്ട് യീൽഡ്) എന്നിവയും നഷ്ടത്തിലായത് സ്വർണത്തിന് ഗുണം ചെയ്തു. .
∙ യുഎസ് 10-വർഷ ട്രഷറി യീൽഡ് 0.034% താഴ്ന്ന് 4.423 ശതമാനമായി.
യൂറോ, യെൻ, പൗണ്ട് തുടങ്ങി 6 പ്രധാന കറൻസികൾക്കെതിരായ യുഎസ് ഡോളർ ഇൻഡക്സ് 0.27% നഷ്ടവുമായി 98.46 ശതമാനത്തിലുമെത്തി.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്.
നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക) …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]