മുതലമട ∙ പറമ്പിക്കുളം–ആളിയാർ പദ്ധതിയുടെ ഭാഗമായ ആളിയാർ അണക്കെട്ട് പൂർണ സംഭരണ ശേഷിക്കടുത്ത്.
1050 അടി സംഭരണ ശേഷിയുള്ള ആളിയാറിൽ ഇന്നലെ 1048.90 അടി വെള്ളമുണ്ട്. ശക്തമായ മഴയും പറമ്പിക്കുളം വെള്ളം എത്തിയതുമാണു ജൂലൈ പകുതിക്കു മുൻപായി അണക്കെട്ട് നിറയുന്നതിനു കാരണമായത്.
ഇവിടെ നിന്നാണു കേരളത്തിന് അർഹമായ വെള്ളം മണക്കടവ് വിയറിലൂടെ നൽകുന്നത്. പറമ്പിക്കുളം അണക്കെട്ടിൽ നിന്നു കോണ്ടൂർ കനാൽ വഴി തിരുമൂർത്തി അണക്കെട്ടിലേക്കും സർക്കാർപതിയിൽ വൈദ്യുതി ഉൽപാദിപ്പിക്കുന്നതിനും വെള്ളം എടുക്കുന്നതു താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.
സർക്കാർപതിയുമായി ബന്ധപ്പെട്ട് അറ്റകുറ്റപ്പണി നടക്കുന്നതിനാലാണിത്.
1825 അടി സംഭരണശേഷിയുള്ള പറമ്പിക്കുളത്തെ ജലനിരപ്പ് 1820.30 അടിയാണ്. 1770 അടി സംഭരണശേഷിയുള്ള പറമ്പിക്കുളത്തെ തൂണക്കടവ് അണക്കെട്ടിൽ ഇന്നലെ 1766.38 അടി വെള്ളമുണ്ട്.
പറമ്പിക്കുളം അണക്കെട്ടിൽ നിന്നു കോണ്ടൂർ കനാൽ വഴി തിരുമൂർത്തി അണക്കെട്ടിലേക്കു തമിഴ്നാട് വെള്ളം കൊണ്ടുപോയതിനാലാണ് പറമ്പിക്കുളത്തെ അണക്കെട്ടുകൾ നിറയാൻ വൈകിയത്. തിരുമൂർത്തി അണക്കെട്ടിൽ ഇന്നലെ 1324.04 അടി വെള്ളമുണ്ട്.
1337 അടിയാണ് ഈ അണക്കെട്ടിന്റെ പൂർണ സംഭരണശേഷി.
തുടരുന്ന ശക്തമായ മഴയിൽ പറമ്പിക്കുളം–ആളിയാർ പദ്ധതിയുടെ ഭാഗമായ അണക്കെട്ടുകളിലെ ജലനിരപ്പ് ഉയരുന്നതിനാൽ പ്രളയജലം സംസ്ഥാനത്തിനു ലഭിച്ചു മൂലത്തറ അണക്കെട്ടും അനുബന്ധ ഏരികളും നിറയ്ക്കാൻ കഴിയും. ചിറ്റൂർപ്പുഴ പദ്ധതിയുടെ വലതുകര കനാലിലെ 8210 ഹെക്ടർ, ആർബിസിയിലെ 4740 ഹെക്ടർ, കുന്നങ്കാട്ടുപതിയുമായി ബന്ധപ്പെട്ട
1970 ഹെക്ടർ, തേമ്പാർമടക്കിലെ ആശ്രയിക്കുന്ന 3321 ഹെക്ടർ, നറണിയിലെ 431 ഹെക്ടർ, നറണി–ആലാംകടവുമായി ബന്ധപ്പെട്ട 74 ഹെക്ടർ എന്നിങ്ങനെയുള്ള നെൽക്കൃഷി ഉണങ്ങാതെ വിളവെടുക്കാൻ കഴിയുമെന്ന പ്രതീക്ഷ നൽകുന്നുണ്ട്.
മഴയത്തു ലഭിക്കുന്ന പ്രളയ ജലം സംസ്ഥാനാന്തര നദീജല കരാറിലെ വെളളത്തിന്റെ അളവ് കണക്കിൽ വരില്ല. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]