
മൂന്നാർ ∙ മൂന്നു ദിവസമായി ജനവാസ മേഖലയിൽ തമ്പടിച്ച് പടയപ്പ. ദേവികുളം എസ്റ്റേറ്റിൽ പെട്ട
ഒഡികെ (ഓൾഡ് ദേവികുളം) ഡിവിഷനിലാണ് മൂന്നു ദിവസമായി പടയപ്പയുള്ളത്. വ്യാഴാഴ്ച വൈകിട്ട് 5നു തൊഴിലാളികളുടെ ലയത്തിനു സമീപം പടയപ്പയിറങ്ങിയതോടെ പരിഭ്രാന്തരായ തൊഴിലാളികൾ വിവരം വനംവകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചു. തുടർന്ന് ആർആർടി സംഘമെത്തി പടയപ്പയെ കാട്ടിലേക്ക് ഓടിച്ചെങ്കിലും ഇന്നലെ പകൽ ലയങ്ങൾക്ക് സമീപം വീണ്ടുമെത്തി. മഴക്കാലമായതോടെ കഴിഞ്ഞ രണ്ടാഴ്ചകളായി ജനവാസ മേഖലകളിലാണു പടയപ്പയുള്ളത്. മൂന്നാഴ്ചയായി ഗുണ്ടുമല, മാട്ടുപ്പെട്ടി, സൈലന്റ് വാലി മേഖലകളിലായിരുന്നു പടയപ്പ.
മൂന്നു ദിവസം മുൻപാണ് ഒഡികെ ഡിവിഷനിലെത്തിയത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]