
കൊല്ലം ∙ അനാസ്ഥയുടെ കാര്യത്തിൽ വിവിധ വകുപ്പുകൾ കൈകോർത്തു മത്സരിച്ച് എട്ടാം ക്ലാസ് വിദ്യാർഥിയുടെ ജീവൻ നഷ്ടപ്പെടുത്തിയിട്ടും സമാന സാഹചര്യങ്ങൾ നിലനിൽക്കുന്ന സ്കൂളുകൾ ജില്ലയിൽ പലത്. തേവലക്കര ബോയ്സ് ഹൈസ്കൂളിൽ മിഥുൻ എന്ന പതിമൂന്നുകാരൻ വൈദ്യുതാഘാതമേറ്റു മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഒരന്വേഷണം.
തീപ്പൊരി ചിതറും ട്രാൻസ്ഫോമർ
കുളത്തൂപ്പുഴ ഗവ.
യുപി സ്കൂളിന്റെ മതിലിനോട് ചേർന്നുള്ളതു കെഎസ്ഇബിയുടെ 2 ട്രാൻസ്ഫോമറുകൾ. വൈദ്യുതി തകരാർ കാരണവും മഴക്കാലത്തെ ശക്തമായ കാറ്റിലും ട്രാൻസ്ഫോമറിൽ പൊട്ടിത്തെറിയും തീപ്പൊരിയും പതിവാണ്.
ട്രാൻസ്ഫോമർ സുരക്ഷിതമായ മറ്റൊരിടത്തേക്കു മാറ്റണമെന്ന ആവശ്യം ഉയർന്നെങ്കിലും നടപടിയുണ്ടായില്ല.
അച്ചൻകോവിൽ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ പരിസരത്തായാണു കെഎസ്ഇബിയുടെ സാധന സാമഗ്രികൾ സൂക്ഷിക്കുന്ന തകരപ്പുര കെട്ടിടവും ട്രാൻഫോമറും.
സ്റ്റേ കമ്പികൾ വലിച്ചു കെട്ടിയിട്ടുള്ളതു വിദ്യാർഥികൾ സ്കൂളിലേക്കു നടന്നു പോകുന്ന വഴിയിലും. ഗവ.
എൽപി സ്കൂളിനു സമീപത്തുള്ള മാവിന്റെ ശിഖരങ്ങൾ തട്ടിനിൽക്കുന്നതു ഇതു വഴിയുള്ള വൈദ്യുതി ലൈനിൽ. സ്കൂൾ അധികൃതരെ ഇരു വിഷയങ്ങളും ധരിപ്പിച്ചിട്ടുണ്ടെങ്കിലും നടപടി ഉണ്ടായില്ലെന്നാണു പരാതി.
കയ്യെത്തിയാൽ വൈദ്യുതി ലൈൻ
അഷ്ടമുടി ഗവ.
ഹയർ സെക്കൻഡറി സ്കൂളിലെ എച്ച്എസ്എസ് കെട്ടിടത്തിന് അടുത്തുള്ള ഒറ്റമുറി കെട്ടിടത്തിനോടു ചേർന്നാണു സമീപത്തെ വീടുകളിലേക്കുള്ള വൈദ്യുതി ലൈൻ കടന്ന് പോകുന്നത്. കെട്ടിടത്തിന്റെ മുകളിൽ കയറിയാൽ ലൈനിൽ കയ്യെത്തിപ്പിടിക്കാൻ കഴിയും.
കുട്ടികൾ കെട്ടിടത്തിന് മുകളിലേക്ക് കയറാറില്ലെന്നു സ്കൂൾ അധികൃതർ പറയുന്നു. തേവലക്കര സംഭവത്തെ തുടർന്ന് സ്കൂൾ അധികൃതർ കാഞ്ഞിരംകുഴി കെഎസ്ഇബി സെക്ഷൻ ഓഫിസിൽ പരാതി നൽകി.
ഇന്ന് ലൈനുകൾ മാറ്റി കേബിൾ സ്ഥാപിക്കുമെന്ന് കെഎസ്ഇബി അറിയിച്ചിട്ടുണ്ട്.
തൃക്കരുവ കാവിള എസ്എൻവി സംസ്കൃത ഹൈസ്കൂളിന്റെ ചുറ്റുമതിലിനോടു ചേർന്നാണ് വൈദ്യുതി പോസ്റ്റുള്ളത്. 2024 ഏപ്രിൽ 18ന് കേരളപുരത്ത് സ്കൂൾ വിദ്യാർഥിയായ പതിനഞ്ചുകാരൻ മതിൽ ചാടിയിറങ്ങുന്നതിനിടെ ഷോക്കേറ്റു മരിച്ചിരുന്നു.
ഇളമ്പള്ളൂർ കെജിവി ഗവ. യുപി സ്കൂൾ കെട്ടിടത്തിന്റെ ഷേഡിനു സമീപത്ത് കൂടി ലൈൻ കടന്ന് പോകുന്നുണ്ട്.
കുട്ടികൾക്ക് ഭീഷണിയില്ലെങ്കിലും കെട്ടിടം പെയ്ന്റ് ചെയ്യുന്നതിനും മറ്റും കെട്ടിടത്തിന് മുകളിൽ കയറുന്നവർക്കു വൈദ്യുതാഘാതം ഏൽക്കാൻ സാധ്യത ഏറെയാണ്.
സ്കൂളുകൾക്ക് നടുവിലൂടെ 11 കെവി ലൈൻ
ആയൂർ ഗവ. ജവാഹർ ഹയർ സെക്കൻഡറി സ്കൂളിനും യുപിഎസിനും നടുവിലൂടെയാണ് 11 കെവി ലൈൻ കടന്നു പോകുന്നത്.
ഇതിൽ യുപി സ്കൂളിനോടു ചേർന്നുളള 2 വൈദ്യുതി തൂണുകൾ അപകടാവസ്ഥയിലാണെന്നു സ്കൂൾ അധികൃതർ പറയുന്നു. സ്റ്റേ കമ്പികൾ ഉണ്ടെങ്കിലും ഇവ ചരിഞ്ഞ നിലയിലാണ്.
ചുവടുഭാഗം കോൺക്രീറ്റ് ചെയ്തിട്ടുണ്ടെങ്കിലും കാലപ്പഴക്കത്താൽ ദ്രവിച്ച നിലയിലാണ്.
ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി വൈദ്യുതി വകുപ്പ് ഓഫിസിൽ പരാതി നൽകുമെന്നു സ്കൂൾ അധികൃതർ പറഞ്ഞു. തേവന്നൂർ ഗവ.
ഹയർ സെക്കൻഡറി സ്കൂളിന്റെ ചുറ്റുമതിലിനോടു ചേർന്നാണ് വൈദ്യുതി ലൈൻ കടന്നു പോകുന്നത്.
അന്ന് നഷ്ടപ്പെട്ടത് അർഫാനെ
കുണ്ടറ∙ ഇടവഴിയിലേക്കു വീണ പന്തെടുക്കാൻ മതിൽ ചാടിയിറങ്ങിയ എം.എസ്.അർഫാൻ എന്ന പതിനഞ്ചുകാരന്റെ ജീവൻ കെഎസ്ഇബി ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം പൊലിഞ്ഞത് കഴിഞ്ഞ വർഷം ഏപ്രിൽ 18നാണ്. എസ്എസ്എൽസി പരീക്ഷ കഴിഞ്ഞു കൂട്ടുകാരുമൊത്ത് അവധിക്കാലം ആഘോഷിക്കുന്നതിനിടെയാണ് ചന്ദനത്തോപ്പ് നവകൈരളി നഗർ സൗത്ത് ഡെയ്ലിൽ സാജൻ ലത്തീഫ് മുഹമ്മദിന്റെയും ഹാംലത്തിന്റെയും മകൻ എം.
എസ്. അർഫാനെ മരണം കവർന്നത്.
സ്കൂൾ മൈതാനത്ത് ഫുട്ബോൾ കളിക്കുകയായിരുന്നു അർഫാൻ.
കളിക്കിടെ പന്ത് ഇടവഴിയിലേക്കു തെറിച്ച് വീണു. മുകളിലൂടെ നോക്കിയിട്ടും പന്ത് കാണാത്തതിനെത്തുടർന്നു അർഫാൻ മതിൽ ചാടി ഇറങ്ങുകയായിരുന്നു.
മതിലിനോട് ചേർന്നു നിന്നിരുന്ന വൈദ്യുതി പോസ്റ്റ് വഴി ഊർന്നു ഇറങ്ങുന്നതിനിടെ തെരുവ് വിളക്ക് കത്തിക്കുന്നതിനായി ക്രമീകരിച്ചിരുന്ന വയറുകളിൽ നിന്ന് ഷോക്ക് ഏൽക്കുകയായിരുന്നു.
ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രത്യേക വൈദ്യുതി ലൈൻ ( സ്ട്രീറ്റ് മെയിൻ) സ്ഥാപിക്കുന്നതിന് പകരം വയറുകൾ തമ്മിൽ കൊളുത്തിയാണു ആ പോസ്റ്റിലെ തെരുവുവിളക്ക് കത്തിച്ചിരുന്നത്.
അപകട ശേഷം കെഎസ്ഇബി സ്ട്രീറ്റ് മെയിൻ സ്ഥാപിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]