ഒല്ലൂർ∙ എല്ലാ പൊതുമരാമത്ത് റോഡുകളും ബിഎംബിസി നിലവാരത്തിൽ പുനർനിർമിക്കുന്ന സംസ്ഥാനത്തെ ആദ്യ നിയോജക മണ്ഡലമായി മാറാൻ ഒല്ലൂർ ഒരുങ്ങുന്നു. 2025-26 ബജറ്റിൽ പ്രഖ്യാപിച്ച 20 ശതമാനം തുക വകയിരുത്തിയ വർക്കുകൾക്ക് സർക്കാർ ഭരണാനുമതി നൽകി അനുവദിച്ച 10 കോടി രൂപയുടെ നിർമാണം പൂർത്തിയാകുന്നതോടെ ആണ് ഇത് യാഥാർഥ്യമാകുക എന്ന് മന്ത്രി കെ.
രാജൻ അറിയിച്ചു.ഒ ല്ലൂർ ടൗൺ റോഡ് ബിഎംബിസി നിലവാരത്തിൽ പുനർനിർമിക്കുന്നതിനായി 2.75 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചത്.
ഒല്ലൂർ പള്ളിക്കു ചുറ്റുമുള്ള റിങ് റോഡുകൾ ആധുനിക നിലവാരത്തിൽ പുനർ നിർമിക്കും. നടത്തറ വീമ്പിൽ ഭഗവതി ക്ഷേത്രം വഴി ഇരവിമംഗലം, പുത്തൂർ ,കാലടിക്ക് പ്രവേശിക്കാവുന്ന വിധത്തിലുള്ള 3.6 കിലോമീറ്റർ ദൂരത്തിലുള്ള മൈനർ റോഡ് ബിഎംബിസി നിലവാരത്തിൽ പുനർനിർമിക്കുന്നതിന് 3.25 കോടി രൂപയുടെയും, പുത്തൂർ നടത്തറ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പുത്തൂർ, കൈനൂർ, മുണ്ടോളികടവ്, മൂർക്കനിക്കര റോഡ് 2 കിലോമീറ്റർ ദൂരത്തിൽ ബിഎംബിസി നിലവാരത്തിൽ പുനർ നിർമിക്കുന്നതിന് 4 കോടി രൂപയുടെയും ഭരണാനുമതിയാണ് ലഭിച്ചത്.
മണ്ഡലത്തിലെ പ്രധാന റോഡുകളായ പുത്തൂർ സുവോളജിക്കൽ പാർക്ക് റോഡ്, പീച്ചി വാഴാനി ടൂറിസം കോറിഡോറിന്റെ ഭാഗമായ മുടിക്കോട് പൊങ്ങണംകാട്, കരുമത്ര റോഡുകളും, നടത്തറ, മൂർക്കനിക്കര, കണ്ണാറ റോഡും ആധുനിക നിലവാരത്തിൽ പുനർ നിർമിക്കുന്ന പ്രവർത്തനങ്ങൾ നടന്നു വരികയാണ്.
ഒല്ലൂർ സൗത്ത് അഞ്ചേരി റോഡ് ബിഎംബിസി നിലവാരത്തിൽ 2.85 കിലോമീറ്റർ ദൂരത്തിൽ പുനർനിർമിക്കുന്ന പ്രവർത്തനങ്ങളും നടക്കുന്നുണ്ട്.
കുണ്ടുകാട്, കട്ടിലപ്പൂവം, പാണ്ടിപറമ്പ് റോഡ്, പൂച്ചട്ടി, ഇരവിമംഗലം, മരത്താക്കര, ചിയ്യാരം കോൺവന്റ് റോഡ്, കൂർക്കഞ്ചേരി, ചിയ്യാരം റോഡ്, മണ്ണുത്തി, ഒല്ലൂർ, എടക്കുന്നി റോഡ് എന്നിവ ബിഎംബിസി നിലവാരത്തിൽ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായി. മാന്ദാമംഗലം, മരോട്ടിച്ചാൽ, വല്ലൂർ, ചിമ്മിണി ഡാം റോഡ് ആധുനിക രീതിയിൽ പുനർ നിർമിക്കുന്നതിന് രണ്ടാം ഘട്ട
പ്രവൃത്തികൾ ഉടൻ ആരംഭിക്കും. ഡ്രെയ്നേജ് അടക്കമുള്ള സൗകര്യങ്ങളോടെ ആധുനിക നിലവാരത്തിലാണ് ഈ റോഡുകൾ പൂർത്തിയാക്കുക.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]