
ആലപ്പുഴ ∙ വേമ്പനാട്ടുകായലിന് ഉൾക്കൊള്ളാവുന്ന ജലയാനങ്ങളുടെ എണ്ണമറിയാൻ ജലവിഭവ വിനിയോഗ കേന്ദ്രം (സിഡബ്ല്യുആർഡിഎം) വീണ്ടും പഠനം നടത്തുന്നു. സംസ്ഥാന തണ്ണീർത്തട അതോറിറ്റിയുടെ നിർദേശ പ്രകാരമാണു കായലിന്റെ വാഹകശേഷി നിർണയിക്കാനുള്ള പഠനം.
2013 ൽ സിഡബ്ല്യുആർഡിഎം നടത്തിയ പഠനത്തിൽ 315 ഹൗസ് ബോട്ടുകൾ ഉൾപ്പെടെ 605 ജലയാനങ്ങളെ ഉൾക്കൊള്ളാനുള്ള ശേഷി മാത്രമാണു വേമ്പനാട്ടുകായലിനുള്ളതെന്നു കണ്ടെത്തിയിരുന്നു.
2014 ജനുവരി മുതൽ ആലപ്പുഴ പോർട്ട് ഓഫിസിൽ പുതിയ ബോട്ടുകൾക്ക് അനുമതി നൽകേണ്ടെന്നു സംസ്ഥാന സർക്കാർ തീരുമാനിച്ചത് ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ്. 827 ഹൗസ്ബോട്ടുകൾ ഉൾപ്പെടെ 1631 ജലയാനങ്ങൾ നിലവിൽ ആലപ്പുഴ പോർട്ട് ഓഫിസിൽ നിലവിൽ റജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഇതിനു പുറമേ മറ്റു ജില്ലകളിൽ റജിസ്റ്റർ ചെയ്ത വള്ളങ്ങളും റജിസ്ട്രേഷൻ ഇല്ലാത്ത വള്ളങ്ങളും അനധികൃതമായും സർവീസ് നടത്തുന്നു.
അനധികൃത ഹൗസ്ബോട്ടുകൾക്ക് പിഴ ഈടാക്കി റജിസ്ട്രേഷൻ അനുവദിക്കാനും പുതിയ വള്ളങ്ങൾക്ക് അനുമതി നൽകാനുമുള്ള നീക്കങ്ങൾ നടക്കുന്നതിനിടെയാണ് കായലിന്റെ വാഹകശേഷിയെക്കുറിച്ചു വീണ്ടും പഠനം നടത്താൻ സംസ്ഥാന തണ്ണീർത്തട അതോറിറ്റി സിഡബ്ല്യുആർഡിഎമ്മിനെ ചുമതലപ്പെടുത്തിയത്.
പഠനം ആരംഭിച്ചതായി സിഡബ്ല്യുആർഡിഎം അധികൃതർ അറിയിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]