
കാസർകോട് ∙ കൊല്ലത്ത് അധികൃതരുടെ അനാസ്ഥയിൽ എട്ടാം ക്ലാസുകാരന്റെ ജീവൻ പൊലിഞ്ഞതോടെ കേരളമാകെ ചർച്ചയാവുകയാണ് വൈദ്യുതക്കമ്പികളുടെ സുരക്ഷിതത്വം. സ്കൂളുകളിലും വഴിയരികിലും ഏതുനിമിഷവും അപകടമൊളിപ്പിച്ചു തൂങ്ങിനിൽക്കുന്ന ‘അനാസ്ഥയുടെ വള്ളികൾ’ ജില്ലയിലുമുണ്ട്.
നഗരത്തിലെ ബിഎം എച്ച്എസ്എസിന്റെ പ്രവേശന കവാടത്തോടു ചേർന്നാണ് വൈദ്യുതി വകുപ്പ് ട്രാൻസ്ഫോമർ സ്ഥാപിച്ചിരിക്കുന്നത്. കമ്പി ഉപയോഗിച്ചു ചുറ്റുമതിൽ കെട്ടിയിട്ടുണ്ടെങ്കിലും അതിന്റെ ഗേറ്റ് തുറന്നാണ് കിടക്കുന്നത്.
റോഡിനോടു തൊട്ടുചേർന്നു നിൽക്കുന്ന ട്രാൻസ്ഫോമറിന്റെ ചുറ്റുമതിലിന് ഇളക്കവുമുണ്ട്.
രാജപുരത്തും കയ്യെത്തും ദൂരത്ത് താഴ്ന്നുകിടക്കുന്ന വൈദ്യുതി ലൈൻ അപകട ഭീഷണിയുയർത്തുന്നു.
കെഎസ്ഇബി രാജപുരം സെക്ഷൻ പരിധിയിലെ രാജപുരം അയ്യങ്കാവ് ഒന്നാംമൈൽ ട്രാൻസ്ഫോമറിൽനിന്നു വട്ടിയാർകുന്ന് ഭാഗത്തേക്ക് പോകുന്ന സിംഗിൾ ഫെയ്സ് ലൈനാണ് കയ്യെത്തും ദൂരത്തിൽ താഴ്ന്നുകിടക്കുന്നത്. സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെ ഒട്ടേറെപ്പേർ കാൽനടയായി യാത്ര ചെയ്യുന്ന സ്ഥലമാണിത്. ലൈനിലെ അപകട
ഭീഷണി ഒട്ടേറെത്തവണ സെക്ഷൻ അധികൃതരെ അറിയിച്ചിട്ടും മാറ്റാൻ തയാറായില്ലെന്ന് നാട്ടുകാർ പറയുന്നു.റോഡിനോടു ചേർന്നാണ് വൈദ്യുതി ലൈൻ കടന്നുപോകുന്നത്. അപകടം ഉണ്ടാകുന്നതിനു മുൻപേ മാറ്റി സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഉപ്പളയിൽ പലഭാഗത്തും ദേശീയപാതയിലെ സർവീസ് റോഡുകളിൽ ട്രാൻസ്ഫോമറിനു ചുറ്റുവേലിയില്ല.
ചില സ്ഥലങ്ങളിൽ ട്രാൻസ്ഫോമറിന്റെ വൈദ്യുതക്കമ്പി താഴ്ന്നുകിടക്കുന്നതും നിലത്തു തട്ടിക്കിടക്കുന്നതും അപകടഭീതി ഉയർത്തുന്നുണ്ട്. രാത്രികാലങ്ങളിൽ കമ്പി താഴ്ന്നു കിടക്കുന്നതറിയാതെ വരുന്ന വാഹനങ്ങളും അപകടത്തിൽപെടുന്ന സ്ഥിതിയാണ്.
നയാ ബസാറിലും ട്രാൻസ്ഫോമർ ഫ്യൂസും കേബിളും നിലത്തു തട്ടിയനിലയിലാണ്. മഴയുള്ള സമയത്ത് കേബിൾ മുറിഞ്ഞഭാഗം വെള്ളത്തിൽ തട്ടിയാൽ അപകടം ഉണ്ടാകാനിടയുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]