
ലേലം 25ന്:
ചിറക്കര ∙ ഗ്രാമപ്പഞ്ചായത്ത് വാർഡ് 16ലെ 109–ാം നമ്പർ അങ്കണവാടി കെട്ടിടം പൊളിച്ചു മാറ്റുന്നതിനുളള ലേലം 25നു 11നു പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടക്കും.1000 രൂപ നിരത ദ്രവ്യം കെട്ടിവയ്ക്കണം.
വിദ്യാർഥികൾക്കായി പ്രബന്ധ മത്സരം
കൊല്ലം∙ ചങ്ങമ്പുഴ സ്മാരക ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ കോളജ് വിദ്യാർഥികൾക്കും ഗവേഷക വിദ്യാർഥികൾക്കുമായി ‘സമകാലിക മലയാള നോവൽ: ആഖ്യാനകലയും ഭാവുകത്വവും’ എന്ന വിഷയത്തിൽ പ്രബന്ധമത്സരം സംഘടിപ്പിക്കുന്നു. പിഡിഎഫ് ഫോർമാറ്റിൽ [email protected]എന്ന ഇ–മെയിലിലേക്ക് സെപ്റ്റംബർ 25നു മുൻപ് അയയ്ക്കണം.
പ്രബന്ധം അയയ്ക്കുന്നതിനുള്ള നിബന്ധനകൾ അറിയാൻ: 8078156791.
സീറ്റ് ഒഴിവ്
കൊല്ലം∙ കരുനാഗപ്പള്ളി മോഡൽ പോളിടെക്നിക് കോളജിൽ പാർട്ട് ടൈം കംപ്യൂട്ടർ എൻജിനീയറിങ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ് വിഭാഗങ്ങളിൽ സീറ്റ് ഒഴിവുണ്ട്. യോഗ്യത: പ്ലസ്ടു/ ഐടിഐ. ഫോൺ: 9447488348, 8547005083.
വൈദ്യുതി മുടക്കം
അയത്തിൽ ∙ കോടാലിമുക്ക്, കോപ്പറേറ്റീവ് ഹോസ്പിറ്റൽ, ആറാട്ടുകുളം, മയിലാടുംമുക്ക് എന്നീ ഇടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
കന്റോൺമെന്റ് ∙ അമൃതകുളം മേഖലയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. പള്ളിമുക്ക് ∙ തട്ടാമല വെസ്റ്റ്, തട്ടാമല, വൈ മുക്ക് – ഫസ്റ്റ് എന്നിവിടങ്ങളിൽ ഇന്ന് 8.45 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.
സിറ്റിങ്
കൊല്ലം∙ കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് ജില്ല ഓഫിസിന്റെ നേതൃത്വത്തിൽ അംഗങ്ങളെ ചേർക്കുന്നതിനും അംശദായം സ്വീകരിക്കുന്നതിനുമായി 23ന് രാവിലെ 10 മുതൽ പത്തനാപുരം പഞ്ചായത്ത് ഓഫിസിൽ സിറ്റിങ് നടത്തും.
അംശദായം അടയ്ക്കാൻ എത്തുന്നവർ ആധാറിന്റെയും പാസ് ബുക്കിന്റെയും പകർപ്പ് കയ്യിൽ കരുതണം. വിവരങ്ങൾക്ക്: 9746922396, 0474–2766843, 2950183.
ഓൺലൈൻ ബുക്കിങ്
ആര്യങ്കാവ്∙ വനംവകുപ്പിന്റെ പാലരുവി, മണലാർ, കുംഭാവുരുട്ടി വെള്ളച്ചാട്ടങ്ങളിൽ പ്രവേശനത്തിന് വനംവകുപ്പ് ഓൺലൈൻ ബുക്കിങ് സംവിധാനം ഏർപ്പെടുത്തി.
https://ecotourism.forest.kerala.gov.in എന്ന സൈറ്റിൽ ബുക്ക് ചെയ്യാം. അച്ചൻകോവിൽ കുംഭാവുരുട്ടി വെള്ളച്ചാട്ടത്തിൽ ദിവസം 800 പേർക്കാണു പ്രവേശനാനുമതി.
ഓൺലൈൻ ബുക്കിനു പുറമേ 28ന് മൊബൈൽ ആപ്പും വനംവകുപ്പ് പുറത്തിറക്കും.
അപേക്ഷ ക്ഷണിച്ചു
കരുനാഗപ്പള്ളി ∙ ഐഎച്ച്ആർഡിയുടെ മോഡൽ പോളിടെക്നിക് കോളജിൽ ആരംഭിക്കുന്ന പാർട്ട് ടൈം കംപ്യൂട്ടർ എൻജിനീയറിങ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ് പ്രോഗ്രാമുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് യോഗ്യരായ സർക്കാർ, പ്രൈവറ്റ് ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
∙ ഡിപ്ലോമ ലാറ്ററൽ എൻട്രി മെക്കാനിക്കൽ എൻജിനീയറിങ്, കംപ്യൂട്ടർ എൻജിനീയറിങ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ്, കംപ്യൂട്ടർ ഹാർഡ്വെയർ എൻജിനീയറിങ്, ഇലക്ട്രോണിക്സ് എന്നിവയിൽ ഒഴിവുള്ള സീറ്റുകളിലേക്ക് 23നും 25നും അഭിമുഖം നടക്കും. ഫോൺ: 9447488348, 8547005083.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]