
കൊല്ലം: കൊല്ലത്ത് സ്കൂളിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ വീഴ്ച വന്നിട്ടുണ്ടെങ്കിൽ കുറ്റക്കാരെ കണ്ടെത്തി നടപടി എടുക്കണമെന്ന് സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി. ഇത്തരം സംഭവങ്ങളുണ്ടാകാതിരിക്കാനുള്ള നടപടി അധികാരികൾ കൈക്കൊള്ളണമെന്നും എംഎ ബേബി ദില്ലിയിൽ പറഞ്ഞു.
ആർഎസ്എസുമായി താരതമ്യം ചെയ്തുള്ള രാഹുൽ ഗാന്ധിയുടെ വിമർശനത്തിനും അദ്ദേഹം മറുപടി നല്കി. ഇന്ത്യ ബ്ലോക്കിന്റെ നേതാവായിരിക്കെ ഇങ്ങനെ പറയേണ്ടിയിരുന്നോയെന്ന് രാഹുലും കോൺഗ്രസും ആലോചിക്കണം.
വൻമരം വീഴുമ്പോൾ പലതും സംഭവിക്കുമെന്ന പ്രസ്താവനകളൊക്കെ നേരത്തെ ഉണ്ടായിട്ടുണ്ടെന്ന് ഇത്തരം പ്രസ്താവനകൾ നടത്തുമ്പോൾ ആലോചിക്കുന്നത് നല്ലതാണെന്നും, കോൺഗ്രസിന്റെ സാമ്പത്തിക നയത്തിലടക്കം സിപിഎമ്മിന് ശക്തമായ വിയോജിപ്പുണ്ടെന്നും ബേബി ദില്ലിയിൽ പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]