
കോട്ടയം∙ മലങ്കര സഭാ ഗുരുരത്നം ഫാ. ഡോ.ടി.ജെ.
ജോഷ്വായുടെ ഒന്നാം ചരമവാർഷികാചരണവും കോട്ടയം മെത്രാസന ശതോത്തര സുവർണ്ണ ജൂബിലി എക്യൂമെനിക്കൽ സമ്മേളനവും ഞായറാഴ്ച ( ജൂലൈ 20) പള്ളം സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളിയിൽ നടക്കും. രാവിലെ 8 മണിക്ക് ഡോ.
യൂഹാനോൻ മാർ ദീയസ്കോറോസ് മെത്രാപ്പോലീത്തായുടെ മുഖ്യ കാർമ്മികത്വത്തിൽ കുർബാന, അനുസ്മരണ പ്രസംഗം, കബറിങ്കൽ ധൂപപ്രാർഥന, നേർച്ച വിളമ്പ് എന്നിവ നടക്കും. 10.30 മുതൽ പള്ളി ഓഡിറ്റോറിയത്തിൽ നടക്കുന്ന മെത്രാസന ശതോത്തര സുവർണ്ണ ജൂബിലി എക്യൂമെനിക്കൽ സമ്മേളനം ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്യും.
ഡോ. യൂഹാനോൻ മാർ ദീയസ്കോറോസ് മെത്രാപ്പൊലീത്ത അധ്യക്ഷത വഹിക്കും.
സിഎസ്ഐ സഭാ ബിഷപ്പ് റൈറ്റ്. റവ.
തോമസ് സാമുവൽ അനുഗ്രഹ പ്രഭാഷണം നടത്തും. ഓർത്തഡോക്സ് തിയോളജിക്കൽ സെമിനാരി മുൻ പ്രിൻസിപ്പൽ റവ.
ഫാ.ഡോ. ജേക്കബ് കുര്യൻ, തിരുവല്ല സിഎസ്എസ് മുൻ സെക്രട്ടറി റവ.
ഡോ. മാത്യു ഡാനിയൽ, ഓർത്തഡോക്സ് തിയോളജിക്കൽ സെമിനാരി പ്രിൻസിപ്പൽ ഫാ.
ഡോ. ജോൺ തോമസ് കരിങ്ങാട്ടിൽ, മെത്രാസന വൈദികസംഘം സെക്രട്ടറി ഫാ.
ഡോ. ജോൺസ് ഏബ്രഹാം എന്നിവർ അനുസ്മരണ പ്രസംഗം നടത്തും.
ശതോത്തര സുവർണ്ണ ജൂബിലി ലോഗോ ഡിസൈൻ സമ്മാനദാനം, പള്ളം സെന്റ് പോൾസ് യുവജന പ്രസ്ഥാനം സംഘടിപ്പിച്ച മലങ്കരസഭാ ഗുരുരത്നം ഫാ.ടി.ജെ. ജോഷ്വാ മെമ്മോറിയൽ എവർ റോളിംഗ് ട്രോഫി അഖില മലങ്കര പ്രസംഗമത്സര വിജയികൾക്കുള്ള സമ്മാനദാനം എന്നിവയും നടക്കും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]