
കോഴിക്കോട്∙ പള്ളിക്കണ്ടി – അഴീക്കൽ റോഡിന്റെ ദൂരം അരക്കിലോമീറ്റർ. കുഴികൾ 33. കുഴികളുടെ അതിർ തിരിക്കും മട്ടിൽ കുറച്ചു സ്ഥലം മാത്രമാണു റോഡ് ഉള്ളത്.
ഒട്ടേറെ പേർ ദിവസവും ഉപയോഗിക്കുന്ന റോഡാണിത്. അഴുക്കുചാലും തകർന്നതോടെ കാൽനടയാത്ര പോലും ദുസ്സഹമായി.
ശുചിമുറി മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധിച്ച നാട്ടുകാരെ കോർപറേഷൻ ദ്രോഹിക്കുന്നതിന്റെ ഭാഗമാണു റോഡ് അറ്റകുറ്റപ്പണി നടത്താതെ ഇട്ടിരിക്കുന്നതെന്നു നൈനാംവളപ്പ് മുസ്ലിം ലീഗ് കമ്മിറ്റി ആരോപിച്ചു.
പ്രദേശത്തെ തെരുവുനായ ശല്യത്തിനും കോർപറേഷൻ പരിഹാരം കാണുന്നില്ല. നാട്ടുകാർ പല തവണ പരാതി നൽകിയിട്ടും ഫലമുണ്ടായില്ല. ഓഗസ്റ്റ് 3ന് അഴീക്കൽ റോഡിൽ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു. പ്രസിഡന്റ് ഫൈസൽ പള്ളിക്കണ്ടി അധ്യക്ഷത വഹിച്ചു.
എൻ.വി.അബൂബക്കർ, എസ്.വി.അഷറഫ്, എൻ.വി.ബാവ, എൻ.വി.അമീൻ, എൻ.വി.സലിം, എൻ.വി.ഹംസക്കോയ, ജനറൽ സെക്രട്ടറി എൻ.വി.ഷംസു, ട്രഷറർ കെ.ടി.സിദ്ദിഖ് തുടങ്ങിയവർ പ്രസംഗിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]