
കൊല്ലം∙ സ്കൂൾ ഷെഡിനു മുകളിൽ വീണ
വ്യാപക പ്രതിഷേധം. കെഎസ്യു ഇന്ന് ജില്ലയിൽ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു.
കെഎസ്യു, എബിവിപി, ആർഎസ്പി, ആർവൈഎഫ് തുടങ്ങിയ സംഘടനകൾ ഇന്ന് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും. പൊതു വിദ്യാഭ്യാസ ഡയറക്ടർ ഇന്ന് സ്കൂളിലെത്തി പരിശോധന നടത്തും.
ബാലാവകാശ കമ്മിഷനും ഇന്ന് സ്കൂളിലെത്തും.
തേവലക്കര ബോയ്സ് ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയും പടിഞ്ഞാറേ കല്ലട വലിയപാടം മനുഭവനിൽ മനുവിന്റെ മകനുമായ മിഥുൻ മനു (13) ആണ് മരിച്ചത്.
മൃതദേഹം ശാസ്താംകോട്ട താലൂക്ക് ആശുപത്രി മോർച്ചറിയിൽ.
കുവൈത്തിൽ ജോലി ചെയ്യുന്ന അമ്മ എത്തിയശേഷം സംസ്കാരം നടത്തും. സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ നിയന്ത്രണത്തിലാണ് സ്കൂൾ.
സംഭവത്തിൽ ശാസ്താം കോട്ട
പൊലീസ് കേസെടുത്തു. ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല.
അനുമതിയില്ലാതെയാണ് ഷെഡ് നിർമിച്ചതെന്ന് പഞ്ചായത്ത് പ്രസിഡന്റ് വർഗീസ് തരകൻ പറഞ്ഞു. കെട്ടിടത്തിന് പഞ്ചായത്ത് ഫിറ്റ്നസ് കൊടുത്തിട്ടുണ്ട്.
ഷെഡിന്റെ കാര്യം സ്കൂൾ അധികൃതർ പറഞ്ഞിട്ടില്ല. വൈദ്യുതി ലൈനിന്റെ താഴെ കെട്ടിടം പണിയാൻ പാടില്ല.
സ്കൂളിന് പഞ്ചായത്ത് നോട്ടിസ് നൽകുമെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]