
പാലക്കാട് ∙ മാസം തികയാത്ത കുഞ്ഞിനെ യാത്രാമധ്യേ യുവതി ആംബുലൻസിൽ പ്രസവിച്ചു; രക്ഷകരായി ഡോക്ടറും 108 ആംബുലൻസിലെ ജീവനക്കാരും. തത്തമംഗലം കരിപ്പോട് സ്വദേശി രാധികയാണു (32) ജില്ലാ ആശുപത്രിയിൽ നിന്നു തൃശൂർ ഗവ.
മെഡിക്കൽ കോളജ് ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ മണപ്പുള്ളിക്കാവിൽ വച്ച് ആംബുലൻസിൽ പ്രസവിച്ചത്. ആംബുലൻസ് ഡ്രൈവർ യു.ദിപു, എമർജൻസി മെഡിക്കൽ ടെക്നിഷ്യൻ ബിൻസി ബിനു, ജില്ലാ ആശുപത്രി ഹൗസ് സർജൻ ഡോ.
ലക്ഷ്മി എന്നിവർ ആവശ്യമായ സൗകര്യമൊരുക്കി.
ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെയാണു സംഭവം. സാമ്പത്തികമായി പ്രയാസമനുഭവിക്കുന്ന യുവതി രാവിലെ അത്യാസന്ന നിലയിലായതോടെ തത്തമംഗലത്തു നിന്നു ഗവ.
വനിതാ–ശിശു ആശുപത്രിയിലേക്ക് എത്തി. എന്നാൽ തീവ്ര പരിചരണവും വിദഗ്ധ ചികിത്സയും ആവശ്യമായതിനാൽ ആശുപത്രി അധികൃതർ തൃശൂർ ഗവ.
മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു റഫർ ചെയ്തു. ആശുപത്രിയിൽ നിന്നു പുറപ്പെട്ട് ഏഴു മിനിറ്റിനകം യുവതി അവശനിലയിലായി.
ഡോ. ലക്ഷ്മി നടത്തിയ പരിശോധനയിൽ മുന്നോട്ടു പോകുന്നതു സുരക്ഷിതമല്ലെന്നു മനസ്സിലാക്കി.
മണപ്പുള്ളിക്കാവിനു സമീപം ആംബുലൻസ് നിർത്തി പ്രസവം എടുക്കുകയായിരുന്നു.
കൃത്യം 1.37നു യുവതി പ്രസവിച്ചു. ആവശ്യമായ സജ്ജീകരണങ്ങൾ ആംബുലൻസിൽ ഒരുക്കി.
തുടർന്ന് ആവശ്യമായ ചികിത്സ ആംബുലൻസിൽതന്നെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ നൽകി. കുഞ്ഞിന്റെയും അമ്മയുടെയും ആരോഗ്യനില തൃപ്തികരമാണെന്നു വ്യക്തമായതോടെയാണു ഡോക്ടറും ആംബുലൻസ് ജീവനക്കാരും മടങ്ങിയത്.
ലക്ഷ്മിയുടെ ഗൈനക്കോളജി പരിശീലനം കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]