
ശാസ്താംകോട്ട ∙ സ്കൂളിൽ വൈദ്യുത ലൈനിൽനിന്ന് ഷോക്കേറ്റ് മിഥുന്റെ മരണം അമ്മ സുജയോട് രാത്രി വിഡിയോ കോളിലൂടെ അറിയിച്ചു.
നാലു മാസം മുൻപ് കുവൈത്തിലേക്കു പോയ സുജയോട് എങ്ങനെ വിവരം പറയും എന്നറിയാതെ ബന്ധുക്കൾ ഏറെ കുഴങ്ങിയിരുന്നു. കുവൈത്തിൽ ജോലി ചെയ്യുന്ന സുജ തൊഴിലുടമകൾക്കൊപ്പം തുർക്കിയിലേക്കു പോയിരിക്കുകയാണ്.
അവിടെനിന്ന് നേരിട്ടു നാട്ടിലേക്കെത്താൻ കഴിയുമോയെന്ന് അറിയില്ല. അതുകൊണ്ട് സുജ എന്ന് എത്തുമെന്ന് വ്യക്തമല്ല. സുജ എത്തിയശേഷമാകും സംസ്കാരം.
സ്കൂൾ ഷെഡിനു മുകളിൽ വീണ ചെരിപ്പെടുക്കാൻ കയറിയപ്പോഴാണ് തേവലക്കര ബോയ്സ് ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയും പടിഞ്ഞാറേ കല്ലട
വലിയപാടം മനു ഭവനിൽ മനുവിന്റെയും സുജയുടെയും മകനുമായ മിഥുൻ മനു (13)
.
മാനേജരും പ്രധാനാധ്യാപികയും പറയുന്നത് പരസ്പരവിരുദ്ധം
കൊല്ലം ∙ സ്കൂളിനു മുകളിലൂടെ വൈദ്യുത ലൈൻ കടുന്നുപോകുന്നതിന്റെ അപകടഭീഷണി ശ്രദ്ധയിൽപെട്ടിരുന്നോ എന്ന ചോദ്യത്തിനു പരസ്പരവിരുദ്ധ മറുപടികളാണ് സ്കൂൾ അധികൃതർ നൽകിയത്. പണ്ടേയുള്ള ലൈനാണെന്നും അപകടസാധ്യത മനസ്സിലായില്ലെന്നും ഇതുവരെ ആർക്കും അങ്ങോട്ടുപോകേണ്ട
സാഹചര്യമുണ്ടാകാത്തതിനാൽ പ്രശ്നം മനസ്സിലായില്ലെന്നുമാണ് സ്കൂൾ മാനേജരും സിപിഎമ്മിന്റെ മൈനാഗപ്പള്ളി കിഴക്ക് ലോക്കൽ സെക്രട്ടറിയുമായ തുളസീധരൻ പിള്ള പറയുന്നത്.
അതേസമയം, പ്രശ്നം കെഎസ്ഇബിയുടെ ശ്രദ്ധയിൽപെടുത്തിയിരുന്നെന്നും കേബിളിലേക്ക് ഉടൻ മാറുമെന്നു മറുപടി ലഭിച്ചതിനാൽ അതിനുവേണ്ടി കാത്തിരിക്കുകയായിരുന്നെന്നും പ്രധാനാധ്യാപിക എസ്.സുജ പറയുന്നു. എന്നാൽ, കേബിളിലേക്കു മാറുന്നതിനും ലൈനിനടിയിൽ ഒരു പോസ്റ്റ് സ്ഥാപിക്കുന്നതിനും കെഎസ്ഇബി ഒരാഴ്ചമുൻപു സ്കൂൾ മാനേജ്മെന്റിനോട് അനുമതി തേടിയിരുന്നുവെന്നും അടുത്ത മാനേജ്മെന്റ് കമ്മിറ്റി യോഗത്തിനുശേഷം അറിയിക്കാമെന്നാണ് മറുപടി ലഭിച്ചതെന്നും വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി പറയുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]