
പുതുപ്പള്ളി ∙ ജനപ്രതിനിധിക്കു പുതിയ ജീവിത നിർവചനവും ജനഹൃദയങ്ങളിൽ അനശ്വരതയുടെ പുതുചരിത്രവും രചിച്ച മുൻ മുഖ്യമന്ത്രി
യുടെ രണ്ടാം ചരമവാർഷികം ഇന്ന്. കെപിസിസി സംഘടിപ്പിക്കുന്ന അനുസ്മരണ സമ്മേളനം ‘ഉമ്മൻ ചാണ്ടി സ്മൃതിസംഗമം’ ഇന്നു രാവിലെ 9നു പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളി ഗ്രൗണ്ടിൽ ആരംഭിക്കും.
10നു സമ്മേളനം ലോക്സഭാ പ്രതിപക്ഷ നേതാവ്
ഉദ്ഘാടനം ചെയ്യും. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് അധ്യക്ഷത വഹിക്കും.
ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ നിർമിച്ചു നൽകുന്ന 12 വീടുകളുടെ താക്കോൽ കൈമാറ്റവും കെപിസിസി ആരംഭിക്കുന്ന ജീവകാരുണ്യ പദ്ധതി ‘സ്മൃതിതരംഗ’ത്തിന്റെ ഉദ്ഘാടനവും രാഹുൽ നിർവഹിക്കും.
ശ്രവണ വെല്ലുവിളി നേരിടുന്നവരെ സഹായിക്കാൻ ഉമ്മൻ ചാണ്ടി നടപ്പാക്കിയ ‘ശ്രുതിതരംഗം’ പദ്ധതിയുടെ രണ്ടാംഘട്ടമാണു സ്മൃതിതരംഗം. പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളിയിൽ ഇന്നു രാവിലെ 7നു കുർബാനയും ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പ്രത്യേക പ്രാർഥനയും നടക്കും. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ മുഖ്യ കാർമികത്വം വഹിക്കും.
പൊതുസമ്മേളനത്തിനു തൊട്ടുമുൻപ്, ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ രാഹുൽ പുഷ്പാർച്ചന നടത്തും.
ഡിസിസി, മണ്ഡലം, വാർഡ് തലങ്ങളിലും അനുസ്മരണ പരിപാടികൾ ഇന്നു സംസ്ഥാനവ്യാപകമായി നടക്കും. പുതുപ്പള്ളിയിലെ പരിപാടിക്കുശേഷം രാഹുൽ തിരുവനന്തപുരത്തെത്തി കോൺഗ്രസ് പ്രവർത്തകസമിതിയംഗം എ.കെ.ആന്റണിയെ കാണും. വൈകിട്ട് 3നു വഴുതക്കാട്ടെ ‘അഞ്ജന’ത്തിലെത്തി ആന്റണിയെ സന്ദർശിച്ചശേഷം വിമാനത്താവളത്തിലെത്തി നാലോടെ മടങ്ങും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]