
13 രാജ്യങ്ങളിലായി 400-ലധികം ഷോറൂമുകളുമായി വിശ്വാസം, ഗുണമേന്മ, കാലാതീതമായ രൂപകല്‍പ്പന എന്നിവ സംയോജിക്കുന്ന ലോകത്തെ അഞ്ചാമത്തെ ജ്വല്ലറി റീട്ടെയില്‍ ബ്രാന്‍ഡായി നിലകൊള്ളുന്ന മലബാര്‍ ഗോള്‍ഡ് & ഡയമണ്‍ഡ്സ് മോജൗഹരാതി ബൈ മലബാര്‍ എന്ന പേരില്‍ അറബിക്ക് ജ്വല്ലറിക്കായി എക്സ്ക്ലൂസിവ് റീട്ടെയില്‍ ബ്രാന്‍ഡ് പുറത്തിറക്കി. ജി.സി.സി രാജ്യങ്ങളിൽ 6 ഷോറൂമുകളാണ് ആരംഭിച്ചത്- ഡല്‍മ മാള്‍, അജ്മാന് സിറ്റി സെന്റര്‍ എന്നിവിടങ്ങളിലായി യുഎഇയില്‍ രണ്ട് ഷോറൂമുകള്‍, ബഹ്റൈന്‍ സിറ്റി സെന്റര്‍, ബാബ് അല്‍ ബഹ്റൈന്‍ എന്നിവിടങ്ങളിലായി ബഹ്റൈനില്‍ രണ്ട് ഷോറൂമുകള്‍, കെഎസ്എയില്‍ നഖീല്‍ മാള്‍ ദമാം, ഒമാനില്‍ മുത്ത്രാ സൂഖ് എന്നിവിടങ്ങളിലായി സൗദിയിലും ഒമാനിലും ഓരോ ഷോറൂമുകൾ.
അബുദാബിയിലെ ഡല്‍മ മാളില്‍ സ്ഥിതി ചെയുന്ന മോജൗഹരാതി ബൈ മലബാറിന്റെ യൂ എ ഇ യിലെ രണ്ടാമത്തെ ഷോറൂം മലബാര്‍ ഗ്രൂപ്പ് ചെയര്മാന് എം.പി. അഹമ്മദ് ഉദ്ഘാടനം ചെയ്തു; വൈസ് ചെയര്മാന് അബ്ദുൽ സലാം കെ.പി, ഇന്റർനാഷണൽ ഓപ്പറേഷൻസ് എം ഡി ഷംലാൽ അഹമ്മദ്; മലബാര്‍ ഗ്രൂപ്പ് സീനിയർ ഡയറക്ടർ മായന്‍കുട്ടി സി; ഫിനാൻസ് & അഡ്മിൻ ഡയറക്ടർ അമീർ സി എം സി; മാനുഫാക്ചറിങ് ഹെഡ് ഫൈസൽ എ കെ; അറബിക് വാല്യൂ ചെയിൻ ബിസിനസ് ഹെഡ് ഷെരിഫ് ഹസ്സനിന്, മറ്റ് സീനിയർ മാനേജ്മെന്റ്, ടീം അംഗങ്ങൾ, ഉപഭോക്താക്കൾ എന്നിവർ പങ്കെടുത്തു.
അറബിക് ആഭരണ പ്രേമികള്‍ക്കായി മോജൗഹരാതി ബൈ മലബാര്‍ പ്രവര്‍ത്തനമാരംഭിക്കുന്നതില്‍ ഏറെ അഭിമാനവും സന്തോഷവുമുണ്ടെന്ന് മലബാര്‍ ഗ്രൂപ്പ് ചെയര്മാന് എം.പി. അഹമ്മദ് പറഞ്ഞു.
ലോകത്തിലെ ഏറ്റവും വലിയ ആഭരണ റീട്ടെയിലറായി മാറാനുള്ള മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന്റെ നീക്കത്തിന്റെ ഭാഗമായി, വിവിധ സംസ്കാരങ്ങളെയും സമൂഹത്തിലെ വിവിധ വിഭാഗങ്ങളെയും ഉള്‍ക്കൊള്ളുന്ന ഡിസൈന്‍ ശ്രേണികള്‍ വിപുലപ്പെടുത്തുകയാണ് പ്രധാന ലക്ഷ്യം. പരമ്പരാഗതവും ആധുനികവുമായ അറബ് ആഭരണ വിപണന മേഖലയില്‍ വ്യക്തമായ സാന്നിധ്യം സ്ഥാപിക്കാനുള്ള സുപ്രധാന നടപടിയുടെ ഭാഗമായാണ് മോജൗഹരാതി ബൈ മലബാറിന്റെ കൂടുതല്‍ ഷോറൂമുകള്‍ ആരംഭിക്കുന്നത്. ജിസിസി മേഖലയിൽ ആരംഭിച്ച ആറ് ഷോറൂമുകൾക്കു പുറമെ കൂടുതല്‍ ഷോറൂമുകള്‍ ആരംഭിക്കാനും തയ്യാറെടുക്കുകയാണ്.
ഈ മേഖലയിലെ ആഭരണ പ്രേമികള്‍ മോജൗഹരാതി ബൈ മലബാറിനെ നിറഞ്ഞ മനസ്സോടെ സ്വീകരിക്കുമെന്നുറപ്പാണെന്നും മലബാര്‍ ഗ്രൂപ്പ് ചെയര്മാന് എം.പി. അഹമ്മദ് വ്യക്തമാക്കി.
മോജൗഹരാതി ബൈ മലബാറിന്റെ ഓരോ ആഭരണവും പ്രാവീണ്യമുള്ള ആഭരണ നിര്‍മ്മാണ വിദഗ്ധരാലാണ് നിര്‍മ്മിക്കപ്പെടുന്നത്. 18 K, 21 K & 22K സ്വര്‍ണ്ണത്തില്‍ രൂപകല്‍പ്പന ചെയ്ത സ്വര്‍ണ്ണവും സര്‍ട്ടിഫൈഡ് പ്രകൃതിദത്ത ഡയമണ്ടുകളും ഉള്‍ക്കൊള്ളുന്ന പ്രത്യേക ആഭരണ ശ്രേണി ഈ ഷോറൂമുകളില്‍ ലഭ്യമാണ്. ബ്രാന്‍ഡിന്റെ വിവിധ ശ്രേണികളില്‍ അറബിക് പാരമ്പര്യവും, ആധുനിക അറബ് ഉപഭോക്താവിന്റെ മാറുന്ന രുചികളെയും പ്രതിഫലിപ്പിക്കുന്ന നിരവധി ഇന്‍-ഹൗസ് ശേഖരങ്ങള്‍ ഉള്‍ക്കൊള്ളുന്നു.
ഓരോ പര്‍ച്ചേസും മോജൗഹരാതി പ്രോമിസ് ഉള്‍ക്കൊളളുന്നതാണ്. ഡയമണ്ട് എക്സ്ചേഞ്ചില്‍ 100% മൂല്യം, പരിശോധിക്കപ്പെട്ടതും, സര്‍ട്ടിഫൈ ചെയ്തതുമായ പ്രകൃതിദത്ത ഡയമണ്ടുകളുടെ ഉപയോഗം, ഉറപ്പുള്ള ആജീവനാന്ത മെയിന്റനന്‍സ്, ഗ്യാരണ്ടീഡ് ബയ് ബാക്ക് എന്നിവ ഉറപ്പ് നൽകുന്നു.
ജിസിസി മേഖലയിലെ ഞങ്ങളുടെ വിജയത്തിന് അതുല്യമായ പിന്തുണ നല്കിയ പ്രിയപ്പെട്ട അറബ് ഉപഭോക്താക്കള്‍ക്കായി മോജൗഹരാതി ബൈ മലബാര്‍ അവതരിപ്പിക്കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് മലബാര്‍ ഗ്രൂപ്പ് വൈസ് ചെയര്മാന് കെ.പി.
അബ്ദുല്‍ സലാം പറഞ്ഞു. അറബിക് ആഭരണങ്ങളുടെ സമൃദ്ധമായ പാരമ്പര്യവും സാംസ്കാരിക പ്രസക്തിയും ഞങ്ങളെ ദീര്‍ഘകാലമായി പ്രചോദിപ്പിച്ചിരുുന്നു. മോജൗഹരാതി ബൈ മലബാറിലൂടെ, അറബിക് ഡിസൈന്‍ പാരമ്പര്യത്തെ കേന്ദ്രീകരിച്ച് ഉപഭോക്താക്കള്‍ക്ക് മികച്ച, വ്യക്തിഗത റീട്ടെയില്‍ അനുഭവം നല്‍കുകയെന്നതാണ് പുതിയ ഷോറൂമുകളിലൂടെ ലക്ഷ്യമിടുന്നത്.” ആഗോള പ്രശസ്തമായ ഞങ്ങളുടെ ആഭരണ രൂപകല്‍പ്പന വൈദഗ്ധ്യം ഉപയോഗപ്പെടുത്തി എല്ലാ ഡിസൈന്‍ അഭിരുചികളിലുമുള്ള അറബ് ഉപഭോക്താക്കള്‍ക്കും ഇഷ്ടപ്പെടുന്ന ആഭരണങ്ങള്‍ നിര്‍മ്മിക്കുന്നതിലൂടെ അറബിക് ആഭരണ മേഖലയില്‍ ഏറ്റവും വിശ്വസനീയവും പ്രിയങ്കരവുമായ പേരായി മാറുകയെന്നതാണ് മോജൗഹരാതി ബൈ മലബാര്‍ എന്ന ബ്രാന്‍ഡിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
അടുത്ത വര്‍ഷങ്ങളില്‍ കൂടുതല്‍ സ്ഥലങ്ങളിലേക്ക് വിപൂലീകരിക്കാനുളള വികസന പദ്ധതികള്‍ രൂപീകരിച്ചിരിക്കുകയാണ് ബ്രാന്‍ഡ്. ഇതിലൂടെ മുല്യവര്‍ദ്ധിത ആഭരണങ്ങള്‍ ഇഷ്ടപ്പെടുന്ന വലിയൊരു ഉപഭോക്തൃശ്രേണിയിലേക്ക് മോജൗഹരാതി അനുഭവം എത്തിക്കാനാണ് ലക്ഷ്യം.
മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിനെക്കുറിച്ച് ഇന്ത്യന്‍ ബിസിനസ് രംഗത്ത് ശക്തമായ സാന്നിധ്യവുമായി മുന്‍നിരയില്‍ നില്ക്കുന്ന മലബാര്‍ ഗ്രൂപ്പിന്റെ ഫ്ളാഗ്ഷിപ്പ് കമ്പനിയാണ് 1993 ല്‍ സ്ഥാപിതമായ മലബാര്‍ ഗോള്‍ഡ് & ഡമണ്ട്സ്. 7.36 ബില്യണ്‍ ഡോളറിന്റെ വാര്‍ഷിക വിറ്റുവരവുള്ള കമ്പനി നിലവില്‍ ആഗോളതലത്തിലെ അഞ്ചാമത്തെ ജ്വല്ലറി റീട്ടെയില്‍ ബ്രാന്‍ഡാണ്. ഇന്ന് ഇന്ത്യയിലുടനീളം നിരവധി ഓഫീസുകള്‍, ഡിസൈന്‍ സെന്ററുകള്‍, മൊത്തവ്യാപാര യൂണിറ്റുകള്‍, ഫാക്ടറികള്‍ എന്നിവ കൂടാതെ ഇന്ത്യ, മിഡില്‍ ഈസ്റ്റ്, ഫാര്‍ ഈസ്റ്റ്, യുഎസ്എ, യു.കെ, കാനഡ, ഓസ്ട്രേലിയ എന്നിവിടങ്ങളിലായി 13 രാജ്യങ്ങളിൽ വ്യാപിച്ചുകിടക്കുന്ന 400 ലധികം ഔട്ട്ലെറ്റുകളുടെ ശക്തമായ റീട്ടെയില്‍ ശൃംഖലയുമുണ്ട്.
4000ത്തിലധികം ഓഹരി ഉടമകളുടെ ഉടമസ്ഥതയിലുള്ള ഗ്രൂപ്പിന്റെ തുടര്‍ച്ചയായ വിജയത്തിനായി 26-ലധികം രാജ്യങ്ങളില്‍ നിന്നുള്ള 25,000-ത്തിലധികം പ്രൊഫഷണലുകള്‍ സ്ഥാപനത്തിനൊപ്പം ജോലി ചെയ്യുന്നു. www.malabargoldanddiamonds.com എന്ന വെബ് സ്റ്റോറിലൂടെ ഉപഭോക്താക്കള്‍ക്ക് ഇഷ്ടാനുസരണം ലോകത്തിന്റെ ഏത് കോണില്‍ നിന്നും ആഭരണങ്ങള്‍ വാങ്ങാനുളള സൗകര്യവും ലഭ്യമാണ്. ഡിസൈനുകളിലൂടെയും, അതുല്ല്യമായ ശേഖരങ്ങളിലൂടെയും സ്വതന്ത്രരായ, ആധുനിക സ്ത്രീകളെ പ്രതിനിധീകരിക്കുന്ന ട്രെന്‍ഡി, ലൈറ്റ് വെയ്റ്റ് ആഭരണങ്ങള്‍ വാഗ്ദാനം ചെയ്യുന്ന റീട്ടെയില്‍ ആശയമായ എംജിഡി – ലൈഫ് സ്റ്റൈല്‍ ജ്വല്ലറിയും ഗ്രൂപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്നു.
പ്രധാന ബിസിനസ്സുമായി ഉത്തരവാദിത്തവും, സുസ്ഥിരതയും സമന്വയിപ്പിച്ചുകൊണ്ട് കമ്പനി സ്ഥാപിതമായതുമുതല്‍ തന്നെ അതിന്റെ സിഎസ്ആര്‍ പ്രവര്‍ത്തനങ്ങളിലും ഗ്രൂപ്പ് സജീവമാണ്. സ്ഥാപിതമായതുമുതല്‍ ഇഎസ്ജി (Environment, Social & Governance) സംവിധാനത്തോട് ചേര്‍ന്നുനില്‍ക്കുന്നതാണ് സ്ഥാപനത്തിന്റെ പ്രാഥമിക നയനിലപാടുകള്‍.
വിശപ്പ് രഹിത ലോകം, വിദ്യാഭ്യാസം, ആരോഗ്യം, വനിതാ ശാക്തീകരണം, പാര്‍പ്പിട നിര്‍മ്മാണം, പരിസ്ഥിതി സംരക്ഷണം എന്നിവയ്ക്കാണ് മലബാര്‍ ഗ്രൂപ്പിന്റെ ഇഎസ്ജി പ്രവര്‍ത്തനങ്ങള്‍ ഊന്നല്‍ നല്‍കുന്നത്. സാമൂഹിക ബോധവും, പ്രതിബദ്ധതയും നിറഞ്ഞ ഒരു സ്ഥാപനമായി തുടരുന്നതിനായി, ഉത്തരവാദിത്തവും സുസ്ഥിരതയും സമന്വയിപ്പിച്ചുകൊണ്ട് ഇഎസ്ജി ലക്ഷ്യങ്ങള്‍ കൃത്യമായ ഇടവേളകളില്‍ ശക്തിപ്പെടുത്തുന്നതിലും സ്ഥാപനം ശ്രദ്ധചെലുത്തുന്നു.
സ്ഥാപനം പ്രവര്‍ത്തിക്കുന്ന ഇടങ്ങളിലെല്ലാം കമ്പനിയുടെ ലാഭത്തിന്റെ അഞ്ച് ശതമാനം സാമൂഹ്യ പ്രതിബദ്ധത പദ്ധതിയുടെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി ചിലവഴിക്കുന്നുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]