
വണ്ണപ്പുറം ∙ തൊമ്മൻകുത്ത് – വണ്ണപ്പുറം റോഡ് തകർന്ന് വൻ കുഴികളായി മാറിയതോടെ യാത്ര അതീവ ദുഷ്കരമായിട്ടും നടപടി സ്വീകരിക്കാതെ അധികൃതർ. നടയ്ക്കൽ പാലത്തിന് സമീപമാണ് ഒരു കിലോമീറ്റർ ദൂരത്തിൽ പലഭാഗത്തായി വൻ കുഴികളാണ്.
നെയ്യശ്ശേരി– തോക്കുമ്പൻ കമ്പനിയുടെ നിർമാണ കമ്പനിയുടെ ഓഫിസ് ഇവിടെയാണ്. നിർമാണ സാമഗ്രികളും മെറ്റൽ കൂമ്പാരവും ഇവിടെ തന്നെ. ഇവയെല്ലാം കയറ്റിക്കൊണ്ടു പോകാൻ ഭാരവാഹനങ്ങൾ ഓടിയാണ് റോഡ് ഇത്രയും മോശമായതെന്ന് നാട്ടുകാർ പരാതി പറയുന്നു.
ഇത് നന്നാക്കണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് അധികൃതരും പഞ്ചായത്തംഗം രാജീവ് ഭാസ്കരനും പല തവണ കമ്പനി അധികൃതരെ സമീപിച്ചെങ്കിലും ഇവർ ഇതിനു തയാറായിട്ടില്ല.
ഇനിയും റോഡ് നന്നാക്കാൻ വൈകിയാൽ കമ്പനി ഓഫിസിനു മുന്നിൽ സമരം സംഘടിപ്പിക്കാനാണ് നാട്ടുകാരുടെ നീക്കം.ഇതിലൂടെ ഒട്ടേറെ വാഹനങ്ങളാണ് ദിനം പ്രതി കടന്നുപോകുന്നത്.
നൂറുകണക്കിനു കാൽനട യാത്രക്കാരും പോകുന്നുണ്ട്.
ഇരുചക്ര വാഹനത്തിൽ വരുന്ന യാത്രക്കാർ മിക്കവാറും മറിഞ്ഞുവീഴുന്നത് പതിവായി. ഈ വിവരങ്ങൾ കെഎസ്ടിപി അധികൃതരെയും പൊതുമരാമത്ത് വകുപ്പ് അധികൃതരെയും അറിയിച്ചപ്പോൾ കരാറുകാരന്റെ വാഹനം ഓടിയാണ് ഈ റോഡ് തകർന്നതെന്നാണ് ഇവരുടെ വാദം. അടിയന്തരമായി ഈ റോഡ് സഞ്ചാര യോഗ്യമാക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]