
കാലാവസ്ഥ
∙അതിശക്തമായ മഴയ്ക്ക് സാധ്യത; ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യത.
∙വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ട് ; ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലർട്ട്; പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ യെലോ അലർട്ട്
∙കേരള–കർണാടക–ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്.
∙കന്യാകുമാരി തീരത്ത് രാത്രി 8.30 വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത
സമ്മേളനം ഇന്ന്
തുമ്പമൺ ∙ കാതോലിക്കേറ്റ് ആൻഡ് എംഡി മാനേജ്മെന്റ് അനുമോദന സമ്മേളനവും മെറിറ്റ് അവാർഡ് വിതരണവും ഇന്ന് 2.30ന് എംജി ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. ഡോ.ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് ഉദ്ഘാടനം നിർവഹിക്കും. ഫാ.ബിജു മാത്യു അധ്യക്ഷനാകും.
അധ്യാപക ഒഴിവ്
തുമ്പമൺ ∙ ഗവ. യുപി സ്കൂളിലെ എൽപിഎസ്ടിയുടെ ഒരു താൽക്കാലിക ഒഴിവിലേക്ക് 21ന് 11ന് അഭിമുഖം നടത്തും.
സൗജന്യ പരിശീലന ക്ലാസ്
തിരുവല്ല ∙ മഞ്ഞാടി ഡക്ക് ഹാച്ചറി പരിശീലന കേന്ദ്രത്തിൽ 22നു 10 മുതൽ വൈകിട്ട് 5 വരെ പോത്തുകുട്ടി വളർത്തലിൽ സൗജന്യ പരിശീലന ക്ലാസ് നടക്കും.
റജിസ്റ്റർ ചെയ്യണം. 0469 2965535.
എൽഎൽഎം സീറ്റ് ഒഴിവ്
തിരുവല്ല ∙ കേരള കേന്ദ്ര സർവകലാശാല ക്യാംപസിൽ എൽഎൽഎം പ്രോഗ്രാമിനു സീറ്റ് ഒഴിവുണ്ട്.
22ന് 10നു ക്യാംപസിലെ നിയമ പഠന വിഭാഗത്തിൽ രേഖകൾ സഹിതം എത്തണം. നാഷനൽ ടെസ്റ്റിങ് ഏജൻസി നടത്തിയ പൊതുപ്രവേശന പരീക്ഷ (സിയുഇടി – പിജി)യിൽ പങ്കെടുത്തവർക്ക് മുൻഗണന ലഭിക്കും. www.cukerala.ac.in 04692638130.
അധ്യാപക ഒഴിവ്
പുല്ലാട്∙ ശ്രീ വിവേകാനന്ദ ഹൈസ്കൂളിൽ യുപിഎസ്ടി, എച്ച്എസ്ടി (ഗണിതം) തുടങ്ങിയ തസ്തികയിലെ താൽക്കാലിക ഒഴിവിലേക്ക് 25ന് 5ന് മുൻപ് അപേക്ഷ നൽകണം.
9400425600
അഭിമുഖം ഇന്ന്
കുന്നന്താനം ∙ പാലയ്ക്കാത്തകിടി സെന്റ് മേരീസ് ഗവ. ഹൈസ്കൂളിൽ എച്ച്എസ്ടി ഇംഗ്ലിഷ് വിഷയത്തിൽ താൽക്കാലിക അധ്യാപക ഒഴിവുണ്ട്.
അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഇന്ന് 11ന് ഓഫിസിൽ അഭിമുഖത്തിനെത്തണമെന്ന് പ്രഥമാധ്യാപകൻ അറിയിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]