
രാജകുമാരി∙ കാട്ടാനയെ ഭയന്ന് സ്കൂളിൽ പോകാൻ പോലും കഴിയാതെ ചിന്നക്കനാലിലെയും ശാന്തൻപാറ കോഴിപ്പനക്കുടിയിലെയും കുട്ടികൾ. കഴിഞ്ഞ ദിവസം പന്നിയാറിൽനിന്ന് കോഴിപ്പനക്കുടിയിലേക്കുള്ള വഴിയിൽ നിലയുറപ്പിച്ച കാട്ടാനക്കൂട്ടം കാരണം സ്കൂൾ വിട്ടുവന്ന് 3 വിദ്യാർഥികൾ 2 മണിക്കൂറിലധികം വഴിയിൽ നിൽക്കേണ്ടി വന്നിരുന്നു.
പ്രദേശത്ത് ഇന്നലെയും കാട്ടാനകളുടെ സാന്നിധ്യമുണ്ടായിരുന്നു.
കോഴിപ്പനക്കുടി, 301 കോളനി എന്നിവിടങ്ങളിൽ നിന്നുള്ള കുട്ടികൾക്ക് കാട്ടാനയെ പേടിച്ച് സ്കൂളിലും അങ്കണവാടികളിലും പോകാൻ കഴിയാത്ത അവസ്ഥയാണ്. ഇന്നലെ ചൂണ്ടലിലിന് സമീപം 6 കാട്ടാനകളുള്ള കൂട്ടം മണിക്കൂറുകളോളം നിലയുറപ്പിച്ചു.
രാവിലെ ആനയിറങ്കലിന്റെ വൃഷ്ടി പ്രദേശത്തേക്ക് എത്തിയ കാട്ടാനക്കൂട്ടമാണ് പതിനാെന്നരയോടെ ചൂണ്ടലിലെത്തിയത്. ഏലത്തോട്ടങ്ങളിലൂടെയാണ് കാട്ടാനകൾ ചൂണ്ടലിലേക്ക് പോയത്.
ഇൗ ഭാഗത്ത് നിരവധി കർഷകരുടെ ഏലച്ചെടികൾ ചവിട്ടി നശിപ്പിച്ചു.
കഴിഞ്ഞ ദിവസങ്ങളിലും ഇവിടെ കാട്ടാനകൾ വ്യാപകമായി കൃഷി നശിപ്പിച്ചിരുന്നു. ബുധനാഴ്ച രാത്രി കാട്ടാനക്കൂട്ടം ശാന്തൻപാറ പഞ്ചായത്തംഗം പി.ടി.മുരുകന്റെ ചൂണ്ടലിലെ കൃഷിയിടത്തിലെത്തിയിരുന്നു.
കാട്ടാനകൾ കൃഷിയിടത്തിൽനിന്ന് പോകാത്തതിനാൽ കൃഷി പണികൾ നടത്താനോ ഏലക്കായ വിളവെടുക്കാനോ കഴിയാത്ത അവസ്ഥയാണെന്ന് നാട്ടുകാർ പറയുന്നു. ചക്ക പറിച്ച് തിന്നാനെത്തുന്ന ചക്കക്കാെമ്പനും ഭീഷണിയുർത്തുന്നു. ചക്കക്കാെമ്പനെ പേടിച്ച് കർഷകർ കൃഷിയിടത്തിലെ പ്ലാവുകളിൽനിന്ന് ചക്ക മുഴുവൻ വെട്ടിമാറ്റുകയാണ്.
ചില കർഷകർ പ്ലാവ് തന്നെ മുറിച്ചു.
ബാബു നഗറിൽ ഒറ്റയാൻ;ഒരു മാസമായി ആശങ്ക
മറയൂർ ∙ മറയൂർ ടൗണിനോട് ചേർന്നുള്ള ബാബു നഗറിൽ ഒറ്റയാൻ ഒരു മാസമായി ഭീതി പരത്തുന്നു. ഉറക്കമില്ലാതെ ഗ്രാമവാസികൾ.
ചിന്നാർ വന്യജീവി സങ്കേതത്തിനോട് അതിർത്തി പങ്കിടുന്ന ആദിവാസി ഉന്നതികൾക്ക് സമീപമാണ് നഗർ സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞ ഒരുമാസമായി ഒറ്റയാൻ രാത്രി എത്തുകയും തിങ്ങിപ്പാർക്കുന്ന വീടുകൾക്ക് നടുവിൽ നിലയുറപ്പിക്കുകയും മുറ്റത്തുള്ള പ്ലാവിൽനിന്ന് ചക്ക പറിച്ചു തിന്നുകയുമാണ്.
കഴിഞ്ഞ ദിവസങ്ങളിൽ തെരുവിലൂടെ നടക്കുകയും പ്ലാവ് തേടിപ്പിടിച്ച് ചക്ക പറിക്കുകയും ചെയ്തു. തുടർച്ചയായി പ്രദേശത്ത് എത്തുന്ന ഒറ്റയാൻ പാമ്പാർ ജല വിഭവ വകുപ്പ് ഓഫിസുകളുടെ പരിസരത്ത് എത്തുകയും പരിസരത്തുള്ള ചുമരുകൾ പൊളിക്കുകയും ചെയ്തിരുന്നു.
ഒറ്റയാനെ വനത്തിനുള്ളിലേക്ക് കടത്തി സംരക്ഷണം നൽകണമെന്നാണ് ആവശ്യം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]