
സുള്ള്യ ∙ മംഗളൂരു – ബെംഗളൂരു ദേശീയ പാതയിൽ നെല്യാടിക്ക് സമീപം കൗക്രാഡി ഗ്രാമത്തിലെ മണ്ണഗുണ്ടിയിൽ മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. ഇന്നലെ രാവിലെ വൻ തോതിൽ മണ്ണും കല്ലും മരവും മറ്റും ഇടിഞ്ഞ് റോഡിലേക്ക് പതിച്ച് പാതയിൽ തടസ്സം ഉണ്ടായി.
ഇതേ തുടർന്ന് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു.ഇതേ തുടർന്ന് വാഹനങ്ങളെ വഴി തിരിച്ചുവിട്ടു. പിന്നീട് മണ്ണ് നീക്കം ചെയ്ത് ഗതാഗതം പുനഃസ്ഥാപിച്ചു.
കനത്ത മഴയിൽ നാശനഷ്ടം
മംഗളൂരു ∙ തുടർച്ചയായി പെയ്യുന്ന കനത്ത മഴയിൽ ദക്ഷിണ കന്നഡയുടെ പല ഭാഗങ്ങളിലും വെള്ളം കയറി.
പലയിടങ്ങളിലും നാശനഷ്ടങ്ങളുണ്ടായി. മംഗളൂരുവിലെ പമ്പ്വെൽ, സ്റ്റേറ്റ് ബാങ്ക്, ഉള്ളാൾ, തൊക്കോട്ട്, സൂറത്കൽ തുടങ്ങിയ ഭാഗങ്ങളിലും ജില്ലയുടെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറി.
താഴ്ന്ന പ്രദേശങ്ങളിലെ ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.ബിജയിലെ സർക്യൂട്ട് ഹൗസിന് സമീപം റോഡിലേക്ക് മണ്ണിടിഞ്ഞ് വീണ് ഗതാഗത തടസ്സം ഉണ്ടായി. മംഗളൂരു–ബെംഗളൂരു ദേശീയപാത 75 നെല്യാടിയിലും മണ്ണിടിച്ചിലുണ്ടായി.
മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു.മേരി ഹില്ലിൽ മൗണ്ട് കാർമൽ സ്കൂളിന് സമീപം സംരക്ഷണ ഭിത്തി തകർന്ന് വീണ് സമീപത്ത് നിർത്തിയിട്ട ബൈക്കുകൾക്ക് കേടുപാടുകളുണ്ടായി.
ആളപായം ഇല്ല. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]