
രാജാക്കാട്∙ 8 വർഷത്തിനിടെ വീടില്ലാത്ത 14 കുടുംബങ്ങൾക്ക് തണലാെരുക്കി രാജാക്കാട് ലയൺസ് ക്ലബ്ബിന്റെ കരുതൽ. വിധവയായ വീട്ടമ്മയും 2 പെൺമക്കളുമടങ്ങുന്ന കുടുംബത്തിന് നിർമിച്ചു നൽകിയ പതിനാലാമത് വീടിന്റെ താക്കോൽ സമർപ്പണം കഴിഞ്ഞ ദിവസം നടന്നു.സർക്കാരിന്റെ ഭവന നിർമാണ പദ്ധതികളിലാെന്നും അംഗമല്ലാത്തവരും രോഗമോ, ഗൃഹനാഥന്റെ മരണമോ മൂലം ഏറെ ബുദ്ധിമുട്ടിലായ വീടില്ലാത്ത കുടുംബങ്ങൾക്കുമാണ് രാജാക്കാട് ലയൺസ് ക്ലബ് വീടുകൾ നിർമിച്ചുനൽകിയത്. 8 കുടുംബങ്ങൾക്ക് താമസിക്കാൻ സൗകര്യമുള്ള ഫ്ലാറ്റ് സമുച്ചയവും രാജാക്കാട് ലയൺസ് ക്ലബ് നിർമിച്ചു നൽകിയിട്ടുണ്ട്.
ലൈഫ് പദ്ധതിയിൽ വീട് അനുവദിക്കുന്നതിനായി ഭൂരഹിതരായ കുടുംബങ്ങൾക്ക് സ്ഥലം വാങ്ങി നൽകുകയും ചെയ്തിട്ടുണ്ട്. ചുരുങ്ങിയ കാലം കാെണ്ട് ലക്ഷക്കണക്കിന് രൂപയുടെ ചികിത്സാ, വിദ്യാഭ്യാസ സഹായ പദ്ധതികളും ക്ലബ് മുൻകയ്യെടുത്ത് നടപ്പാക്കിയിട്ടുണ്ട്. പ്രസിഡന്റ് ടി.എസ്.സുർജിത്തിന്റെയും സെക്രട്ടറി പി.എം.രൺദീപിന്റെയും നേതൃത്വത്തിലുള്ള ഭരണസമിതിയാണ് വിവിധ ജീവകാരുണ്യ പദ്ധതികൾക്കും സൗജന്യ ഭവന നിർമാണ പദ്ധതികൾക്കും നേതൃത്വം നൽകുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]