
ഭീമനടി ∙ ശക്തമായ കാറ്റിലും മഴയിലും ചൈത്രവാഹിനി പുഴയോരത്തുള്ള ജില്ലാ റബർ മാർക്കറ്റിങ് സഹകരണ സംഘത്തിന്റെ മാങ്കോട് ലാറ്റക്സ് ഫാക്ടറി പമ്പ് ഹൗസ് തകർന്ന് പമ്പ് ഒലിച്ചുപോയി. വില്ലേജ് ഓഫിസറും ഭരണസമിതി അംഗങ്ങളും സ്ഥലം സന്ദർശിച്ചു.
3 ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ട്.പരപ്പ പുലിയംകുളത്തെ വെള്ളരിക്കുണ്ട് ആർടി ഓഫിസിന്റെ ടെസ്റ്റിങ് കേന്ദ്രത്തിലെ കാത്തിരിപ്പ് കേന്ദ്രം തകർന്നു. ഡ്രൈവിങ് സ്കൂളുകളുടെ വാഹനങ്ങൾക്ക് കേടുപറ്റി.പെരുമ്പട്ട
മുള്ളിക്കാട് റോഡരികിലെ ജോസ് പടിഞ്ഞാറോട്ടിന്റെ വീടിനോടു ചേർന്നുള്ള സംരക്ഷണഭിത്തി റോഡിലേക്ക് തകർന്നുവീണ് ഗതാഗതം തടസ്സപ്പെട്ടു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.സി.ഇസ്മായിലിന്റെ നേതൃത്വത്തിൽ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് തടസ്സം നീക്കി.
അട്ടേങ്ങാനം ∙ കോടോം ബേളൂർ പഞ്ചായത്തിലെ നായ്ക്കയം തട്ടിൽ കെ.വി.ഗോപാലകൃഷ്ണന്റെ കൃഷി സ്ഥലത്ത് ശക്തമായ മഴയിൽ ഉരുൾപൊട്ടി. വ്യാപക കൃഷിനാശം.വെള്ളരിക്കുണ്ട് തഹസിൽദാർ പി.വി.മുരളി, ബേളൂർ വില്ലേജ് ഓഫിസർ ശ്രീലാൽ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.
ജാഗ്രത പാലിക്കാനും സമീപ പ്രദേശത്ത് താമസിക്കുന്ന കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കാനും തഹസിൽദാർ നിർദേശം നൽകിയിട്ടുണ്ട്.
കാഞ്ഞങ്ങാട് ∙ ബുധനാഴ്ച രാത്രി പെയ്ത കനത്ത മഴയിൽ കാഞ്ഞങ്ങാട്, മാവുങ്കാൽ ടൗണുകളിൽ കനത്ത വെള്ളക്കെട്ട് രൂപപ്പെട്ടു. സന്ധ്യക്ക് മഴ തകർത്തതോടെ രണ്ടു ടൗണുകളിലൂടെയുള്ള യാത്ര ദുഷ്കരമായി.
മാവുങ്കാൽ സർവീസ് റോഡിലൂടെയുള്ള വാഹന ഗതാഗതം തടസപ്പെടുത്തുന്ന രീതിയിൽ വെള്ളം കുത്തിയൊലിച്ചു. രാത്രി ഏറെ വൈകി മഴയുടെ ശക്തി കുറഞ്ഞതോടെയാണ് വെള്ളക്കെട്ട് ഒഴിവായത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]