
കൊല്ലം∙
എട്ടാം ക്ലാസ് വിദ്യാർഥി മിഥുൻ വൈദ്യുതാഘാതമേറ്റ് മരിച്ച സംഭവം നിർഭാഗ്യകരമെന്ന് സ്കൂൾ മാനേജറും
ലോക്കൽ കമ്മിറ്റി അംഗവുമായ ആർ.തുളസീധരൻ പിള്ള. അപകടസാധ്യത തീരെയുള്ള സ്ഥലത്തല്ല അപകടം നടന്നത്.
വിദ്യാർഥികൾ വരാൻ യാതൊരു സാധ്യതയും ഇല്ലാതിരുന്ന സ്ഥലത്തു കൂടെയാണ് വൈദ്യുതലൈനുകൾ കടന്നുപോയത്. സ്കൂളിനു ഫിറ്റ്നസ് സർഫിക്കറ്റ് ലഭിച്ചിരുന്നെന്നും തുളസീധരൻ പിള്ള പറഞ്ഞു.
‘‘ഇത് അപകടസാധ്യതയുള്ള സ്ഥലമല്ല.
കുട്ടികൾ എപ്പോഴും ഇടപഴകുന്ന സ്ഥലവുമല്ല. സ്കൂളിനു വടക്കുവശത്തുള്ള വീടുകളിലെ ആവശ്യത്തിനായി ഏകദേശം 40 വർഷം മുൻപ് വലിച്ച വൈദ്യുതലൈനുകളാണ് അവ.
കുട്ടികളാരും ഇതിനടുത്തേയ്ക്ക് വരാനുള്ള യാതൊരു സാധ്യതയുമുണ്ടായിരുന്നില്ല. ക്ലാസ് മുറിയിൽ ബെഞ്ചിട്ട് സാഹസികമായാണ് മിഥുൻ മുകളിൽ കയറിയത്.
ഇതുവരെ ഇങ്ങനെ ആരും കയറിയിട്ടില്ല. അതുകൊണ്ടു തന്നെ ഒരു അപകടസാധ്യത കണ്ടിരുന്നില്ല.
സംഭവിച്ചു പോയി. എന്തു ചെയ്യാനാണ്.
പിള്ളേർ ഇങ്ങനെയൊക്കെ ചാടിക്കയറുമെന്ന് ആരെങ്കിലും വിചാരിക്കുമോ? പലക വച്ച് അടച്ചിരിക്കുന്ന സ്ഥലത്തൂടെയുള്ള വിടവിലൂടെയാണ് കുട്ടി ചാടിയത്.’’– തുളസീധരൻ പിള്ള പറഞ്ഞു.
${question.opinionPollQuestionDescription}
Please try again later.
പിടിഎ തീരുമാനപ്രകാരം 10 വർഷം മുൻപാണ് സൈക്കിൾ ഷെഡ് നിർമിച്ചതെന്നും ഇതിന് പഞ്ചായത്തിന്റെ അനുമതി ആവശ്യമില്ലെന്നും തുളസീധരൻ പിള്ള പറഞ്ഞു. ക്ലാസ്മുറികൾക്ക് മാത്രമാണ് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ആവശ്യമുള്ളത്.
ഇത്തവണയും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിച്ചിരുന്നു. പഞ്ചായത്തിലെ എൻജീനയർ വന്ന് പരിശോധന നടത്തിയിരുന്നു.
അപകടമുണ്ടായ സാഹചര്യത്തിൽ വേണ്ട നടപടികൾ സ്കൂൾ നടത്തിപ്പുകാരായ ജനകീയ സമിതി ആലോചിച്ചു തീരുമാനിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
11 അംഗങ്ങളാണ് ജനകീയ സമിതിയിലുള്ളത്.
പടിഞ്ഞാറേക്കല്ലട, തേവലക്കര, മൈനാഗപ്പള്ളി, മൺറോ തുരുത്ത് എന്നീ പഞ്ചായത്തുകളിൽനിന്ന് വോട്ടെടുപ്പിലൂടെയാണ് ഭരണസമിതിയെ തിരഞ്ഞെടുക്കുന്നത്. കൂടുതലും സിപിഎം അനുഭാവികളാണ് തിരഞ്ഞെടുപ്പിൽ വിജയിക്കുന്നത്.
എന്നാൽ പാർട്ടിക്ക് സ്കൂൾ നടത്തിപ്പുമായി ബന്ധമില്ല. അഞ്ച് വർഷമാണ് ഭരണസമിതിയുടെ കാലാവധി.
നിലവിലെ ഭരണസമിതി മൂന്നു വർഷം മുൻപാണ് ചുമതലയേറ്റെടുത്തത്. ഖാദി ബോർഡ് മുൻ ഉദ്യോഗസ്ഥനെന്ന നിലയിൽ അനുഭവപരിചയമുള്ളതിനാലാണ് മാനേജറായി തന്നെ തിരഞ്ഞെടുത്തതെന്നും തുളസീധരൻ പിള്ള പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]