
തിരുവനന്തപുരം∙ ഷോക്കേറ്റ് വിദ്യാര്‍ഥി മരിച്ച സ്കൂളിന്റെ നിയന്ത്രണം ജനകീയ സമിതിക്കാണെന്നും വിഷയത്തില്‍ വെറുതെ രാഷ്ട്രീയം കടത്താന്‍ ശ്രമിക്കുകയാണെന്നും
സംസ്ഥാന സെക്രട്ടറി
. പാര്‍ട്ടി ഭരിക്കുന്ന സ്കൂളുകളൊന്നുമില്ല.
ജനകീയ സമിതിയില്‍ പാര്‍ട്ടിക്കാരുള്‍പ്പെടെ എല്ലാവരുമുണ്ട്. വീഴ്ച പറ്റിയിട്ടുണ്ടെങ്കില്‍ തിരുത്തി മുന്നോട്ടുപോകണം.
കുട്ടി മരിച്ചത് ദുഃഖകരമായ കാര്യമാണ്. അതു രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കുന്നത് ശരിയല്ലെന്നും എം.വി.ഗോവിന്ദന് പറഞ്ഞു. വധശിക്ഷ നീട്ടിവച്ചത് ആശ്വാസകരമാണെന്ന് എം.വി.ഗോവിന്ദന് പറഞ്ഞു.
വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനസര്‍ക്കാര്‍ വിദേശകാര്യമന്ത്രിക്കും പ്രധാനമന്ത്രിക്കും കത്തയച്ചിരുന്നു. ലോകകേരള സഭയിലെ അംഗങ്ങളാണ് ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് നിമിഷപ്രിയയടെ മോചനത്തിനായി തുടര്‍ച്ചയായി ഇടപെട്ടിരുന്നത്.
ലോകകേരള സഭ ഇത്തരത്തില്‍ പ്രയോജനപ്പെടും എന്നു കൃത്യമായി ഓര്‍മിപ്പിക്കുന്നതാണിത്. ഡല്‍ഹിയിലെ സര്‍ക്കാര്‍ പ്രതിനിധി വിദേശകാര്യമന്ത്രിയെയും പ്രധാനമന്ത്രിയെയും നേരില്‍കണ്ട് കത്തു നല്കി.
സുന്നി നേതാവ് കാന്തപുരം എ.പി.അബൂബക്കര്‍ മുസല്യയാരുടെ ഇടപെടലാണ് ശിക്ഷ നീട്ടിവയ്ക്കുന്നതിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്. യെമനിലെ സൂഫി പണ്ഡിതന്റെ നേതൃത്വത്തില്‍ ചര്‍ച്ചകള്‍ തുടരുകയാണ്.
മാനവീയത ഉയര്‍ത്തിപ്പിടിക്കുന്ന മനുഷ്യസ്നേഹത്തിന്റെ ഉദാത്തമാതൃക എന്ന നിലയില്‍ കാന്തപുരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മതഭേദമില്ലാതെ എല്ലാവരും പിന്തുണയ്ക്കുകയാണ് വേണ്ടത്. അതിനു പകരം വര്‍ഗീയമായി ചേരിതിരിക്കുന്ന ചില കുല്സിത ശ്രമങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വരുന്നത് ആരോഗ്യകരമല്ല.
ഇതിനെതിരെ സമൂഹം ജാഗരൂകരായിരിക്കണമെന്നും എം.വി.ഗോവിന്ദന് പറഞ്ഞു.
കേരളത്തിലെ സര്‍വകലാശാലകളില്‍ ഇടപെടല്‍ ശക്തിപ്പെടുത്താനാണ് സംഘപരിവാര്‍ തീരുമാനം. ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് സര്‍വകലാശാല വിസിമാരുടെ യോഗം വിളിക്കാന്‍ തീരുമാനിക്കുന്നുവെന്ന വാര്‍ത്ത വിചിത്രമാണ്.
സര്‍വകലാശാലകളെ സ്തംഭിപ്പിക്കാന്‍ ഉപയോഗപ്പെടുത്തി കേന്ദ്രം ശ്രമിക്കുന്നതിനിടെയാണ്. ജ്ഞാസഭയെന്ന പേരില്‍ വിസിമാരെ പങ്കെടുപ്പിച്ച് ആര്‍എസ്എസ് നേതാക്കളെ ഉള്‍പ്പെടുത്തി നടത്താനാണ് നീക്കം.
സര്‍വകലാശാലകളിലെ കാവിവല്‍ക്കരണത്തിന് ഏറ്റ കനത്ത തിരിച്ചടിയാണ് താല്‍ക്കാലിക വിസി നിയമന വിഷയത്തില്‍ ഉണ്ടായ ഹൈക്കോടതി വിധി. സര്‍വകലാശാലകള്‍ പിടിച്ചെടുക്കാനുള്ള നീക്കം പരാജയപ്പെട്ടതോടെ വിദ്യാര്‍ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കുന്ന നിലയില്‍ സര്‍വകലാശാലകളെ പിടിച്ചെടുക്കാനുള്ള നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്.
ഇതിനെതിരെ എസ്എഫ്ഐ തുടങ്ങിവച്ച സമരം ജനാധിപത്യ കേരളത്തിന് ആവേശം പകരുന്നതാണെന്നും ഗോവിന്ദന് പറഞ്ഞു.
വയനാട് ദുരിത ബാധിതരെ സഹായിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് നടത്തിയ പണപ്പിരിവുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണ് ഉയരുന്നത്. ആകെ 89 ലക്ഷം രൂപ പിരിഞ്ഞുകിട്ടിയെന്നാണ് അവര്‍ പറയുന്നത്.
ഇതിന്റെ കണക്കു പുറത്തുവിടാന്‍ അവര്‍ക്കു കഴിയുന്നില്ല. ലീഗ് കൂടിയ വിലയ്ക്ക് ഭൂമി വാങ്ങിയതിന് എതിരെയും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
ഡിവൈഎഫ്ഐ നല്കിയ 20 കോടി അടക്കം ഉപയോഗിച്ചാണ് സര്‍ക്കാര്‍ ദുരിതബാധിതര്‍ക്കു വീട് നിര്‍മിച്ചു നല്‍കുന്നതെന്നും ഗോവിന്ദന് പറഞ്ഞു.
${question.opinionPollQuestionDescription}
Please try again later.
യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ ടിവിയില്‍ മാത്രമേ കാണുന്നുള്ളു എന്ന് പി.ജെ.കുര്യന്,
സമരത്തെ പരോക്ഷമായി അഭിനന്ദിച്ച് ചൂണ്ടിക്കാട്ടിയിരുന്നു. യുവനേതാക്കള്‍ റീല്‍സില്‍നിന്ന് ഇറങ്ങി ജനങ്ങള്‍ക്കിടയിലേക്ക് വരമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പറഞ്ഞു.
മോദിയുടെ അപദാനങ്ങള്‍ പാടുന്നതാണ് തുടര്‍ച്ചയായി കാണുന്നത്. കോണ്‍ഗ്രസില്‍ കലാപാന്തരീക്ഷമാണ് നിലനില്‍ക്കുന്നത്.
ഇത്തരം പ്രശ്നങ്ങളെ ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ കഴിയുന്നില്ലെന്ന് എം.വി.ഗോവിന്ദന് പറഞ്ഞു. സ്കൂള്‍ സമയമാറ്റത്തില്‍ കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ എടുത്ത നിലപാടില്‍ തര്‍ക്കമുണ്ടെങ്കില്‍ ചര്‍ച്ച ചെയ്യും. സമസ്തയുമായി ഉള്‍പ്പെടെ ചര്‍ച്ചയ്ക്കു സര്‍ക്കാര്‍ തയാറാണെന്ന് ഗോവിന്ദന് പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]