
താമരശ്ശേരി: കോഴിക്കോട് താമരശ്ശേരിയിൽ കനത്ത മഴയെ തുടർന്ന് വീടിൻ്റെ ചുമർ ഇടിഞ്ഞു വീണു. പുതുപ്പാടി പഞ്ചായത്തിലെ പെരുമ്പള്ളി ആനപ്പാറപ്പൊയിൽ രാധയുടെ വീടിൻ്റെ പിൻഭാഗമാണ് തകർന്നത്.
രാധയും മൂന്നു മക്കളുമാണ് വീട്ടിൽ താമസം. മൺകട്ടകൾ കൊണ്ട് മലമുകളിൽ നിർമ്മിച്ച വീടിൻ്റെ അടുക്കള ഭാഗം പൂർണമായും തകർന്നു.
ഇതോടെ വീട് താമസയോഗ്യമല്ലാതെ ആയി. വീടിനായി പലതവണ ലൈഫ് പദ്ധതിയിൽ അപേക്ഷ നൽകിയെങ്കിലും ഇതുവരെ പരിഗണിച്ചില്ലെന്നും കുടുംബം പറയുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]