
കോട്ടയം ∙ നഗരത്തിൽ ഗതാഗതക്കുരുക്ക് തീർത്ത് സ്റ്റാർ ജംക്ഷനിലെ കലുങ്കുപണി തുടരുന്നു; ഇതിനിടെ നടന്ന ടാറിങ്ങിലെ അശാസ്ത്രീയത കാരണം അപകടക്കെണിയും. റോഡിന്റെ ഉപരിതലവും റോഡിനിരുവശവും തമ്മിലുള്ള ഉയര വ്യത്യാസമാണ് അപകടക്കെണിയാകുന്നത്. ദേശീയപാത 183ൽ ഐഡ ജംക്ഷൻ മുതൽ സ്റ്റാർ ജംക്ഷൻ വരെ ഭാഗത്താണ് യാത്ര കടുകട്ടിയായത്. ടാറിങ് പൂർത്തിയായപ്പോൾ റോഡ് തറനിരപ്പിൽനിന്ന് അരയടിയോളം ഉയർന്നു.
ഉയരവ്യത്യാസം പാതയോരത്തെ വ്യാപാര സ്ഥാപനങ്ങൾക്കും ഭീഷണിയായി. ഇരുചക്ര വാഹന യാത്രികർക്കും വ്യാപാര സ്ഥാപനങ്ങളിൽ എത്തുന്നവർക്കും ഒരേപോലെ ബുദ്ധിമുട്ടാണ്.
കഴിഞ്ഞ ദിവസങ്ങളിൽ ചില ബൈക്ക് യാത്രികർക്ക് പരുക്കേറ്റിരുന്നു. ദേശീയപാത അതോറിറ്റി ടാറിങ് പൂർത്തിയാക്കിയിട്ടും വശത്തെ കോൺക്രീറ്റ് ജോലി വൈകുന്നതിൽ പ്രതിഷേധമുയരുകയാണ്. ശക്തമായ മഴയത്ത് കുത്തിയൊലിച്ചുവരുന്ന മഴവെള്ളം വ്യാപാര സ്ഥാപനങ്ങളിലേക്കു കയറുന്നതായും പരാതിയുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]