
കൊല്ലം∙ തേവലക്കര ബോയ്സ് ഹൈസ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥി
മരിച്ച സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. സ്കൂൾ കെട്ടിടത്തിലെ ജനാല വഴി മിഥുൻ സൈക്കിൾ ഷെഡിനു മുകളിലേക്ക് കയറുന്നത് ദൃശ്യങ്ങളിൽ കാണാം.
തെന്നിവീഴാൻ ഒരുങ്ങിയ സമയത്ത് വൈദ്യുത കമ്പിയിൽ പിടിച്ചതിനു പിന്നാലെയാണ് മിഥുന് ഷോക്കേൽക്കുന്നത്. തുടർന്ന് വൈദ്യുത ലൈനുകൾക്ക് മുകളിലേക്ക് വീണു.
വ്യാഴാഴ്ച രാവിലെയാണ് നാടിനെ നടുക്കിയ സംഭവം.
സ്കൂൾ കെട്ടിടത്തിനോട് ചേർന്ന് ഇരുമ്പ് ഷീറ്റുകളിട്ട സൈക്കിൾ ഷെഡ് നിര്‍മ്മിച്ചിരുന്നു.
ഈ ഷെഡിന്റെ മുകളിലേക്ക് വീണ ചെരുപ്പ് എടുക്കാനായി കയറിയതായിരുന്നു മിഥുൻ. കാൽ തെന്നിപ്പോയപ്പോൾ മുകളിലൂടെ പോകുന്ന ത്രീ ഫേസ് വൈദ്യുതി കമ്പിയിൽ സ്പർശിക്കുകയും ഷോക്കേൽക്കുകയുമായിരുന്നു.
ഉടൻ തന്നെ സ്കൂൾ അധികൃതരും സഹപാഠികളും ചേർന്ന് മിഥുനെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]