
കാലാവസ്ഥ
∙ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യത.
∙ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട്
∙ ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെലോ അലർട്ട്.
വിദ്യാഭ്യാസ അവാർഡ്
ചെറുതോണി∙ കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്ക് 2024 – 25 അധ്യയന വർഷത്തെ വിദ്യാഭ്യാസ അവാർഡ് നൽകുന്നതിനുള്ള അപേക്ഷ തടിയമ്പാടുള്ള ജില്ലാ എക്സിക്യൂട്ടീവ് ഓഫിസിൽ സ്വീകരിക്കുന്നു. സർക്കാർ സ്കൂളിലോ എയ്ഡഡ് സ്കൂളിലോ പഠിച്ച് 2025 മാർച്ചിൽ നടത്തിയ എസ്എസ്എൽസി / ടിഎച്ച്എസ്എൽസി, ഹയർസെക്കൻഡറി / വൊക്കേഷനൽ ഹയർസെക്കൻഡറി പരീക്ഷകളിൽ കേരള സിലബസിൽ പഠിച്ചവരും ആദ്യ ചാൻസിൽ ഉന്നത വിജയം നേടിയവരുമായ വിദ്യാർഥികളുടെ മാതാപിതാക്കൾക്ക് അവാർഡിനായി അടുത്തമാസം 30 വരെ നിശ്ചിത ഫോറത്തിൽ ജില്ലാ എക്സിക്യൂട്ടീവ് ഓഫിസർക്ക് അപേക്ഷ സമർപ്പിക്കാം.
www.agriworkersfund.org എന്ന വെബ്സൈറ്റിൽ അപേക്ഷ ഫോറം ലഭ്യമാണ്. അൺ എയ്ഡഡ് സ്ഥാപനങ്ങളിൽ പഠിച്ച വിദ്യാർഥികൾ അവാർഡിന് അർഹരല്ല. 04862 235732.
കോഴ്സ്
തൊടുപുഴ ∙ സർക്കാർ സ്ഥാപനമായ കെൽട്രോണിന്റെ തൊടുപുഴയിലുള്ള നോളജ് സെന്ററിൽ, പ്രഫഷനൽ ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ് ആൻഡ് സപ്ലെചെയിൻ മാനേജ്മെന്റ് കോഴ്സുകളിലേക്കുള്ള അഡ്മിഷൻ തുടരുന്നു.
04862-228281, 7909228182.
ജോലി ഒഴിവ്
വണ്ടിപ്പെരിയാർ∙ സർക്കാർ പോളിടെക്നിക് കോളജിൽ ഇൻസ്ട്രക്ടർ ഇൻ ഫിസിക്കൽ എജ്യുക്കേഷൻ തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിനുള്ള എഴുത്ത് പരീക്ഷയും അഭിമുഖവും നടത്തുന്നു. ബിപിഎഡ് ബിരുദം ഉണ്ടായിരിക്കണം.
യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും സഹിതം 21ന് 10ന് കോളജ് ഓഫിസിൽ നേരിട്ട് ഹാജരാകണം. വണ്ടിപ്പെരിയാർ∙ സർക്കാർ പോളിടെക്നിക് കോളജിൽ മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങളിൽ അസി.പ്രഫസർ തസ്തികകളിലേക്ക് താൽക്കാലിക നിയമനം നടത്തുന്നതിന് എഴുത്ത് പരീക്ഷയും അഭിമുഖവും നടത്തും.
ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദം ഉണ്ടായിരിക്കണം.
യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും സഹിതം 21ന് 10ന് കോളജ് ഓഫിസിൽ നേരിട്ട് ഹാജരാകണം. കട്ടപ്പന∙ ഇരട്ടയാർ പഞ്ചായത്തിൽ വിവിധ വാർഡുകളിൽ ഹരിത കർമസേന അംഗങ്ങളുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
6,7,9,10,11 വാർഡുകളിലാണ് ഒഴിവുള്ളത്. കുടുംബശ്രീ അംഗങ്ങളായ ഇരട്ടയാർ പഞ്ചായത്തിൽ സ്ഥിരതാമസമുള്ള വനിതകൾക്ക് അപേക്ഷിക്കാം. താൽപര്യമുള്ളവർ വെള്ളക്കടലാസിൽ തയാറാക്കിയ അപേക്ഷ 26ന് വൈകിട്ട് 5ന് മുൻപ് പഞ്ചായത്ത് കുടുംബശ്രീ ഓഫിസിൽ സമർപ്പിക്കണം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]