
കണ്ണോത്ത് :കഴിഞ്ഞ പത്താം തീയതി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ആഘോഷപൂർവ്വം ഉദ്ഘാടനം ചെയ്ത പൊതുമരാമത്തിന്റെ കണ്ണോത്ത്- ഈങ്ങാപ്പുഴ റോഡില്‍ വിള്ളല്‍ രൂപപ്പെട്ടു. അശാസ്ത്രീയമായ റോഡ് നിർമ്മാണത്തിനെതിരെ കുപ്പായക്കോട് വാർഡ് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു
കുപ്പായക്കോട് അങ്ങാടിക്കും പാലത്തിനും ഇടക്കുള്ള ഭാഗത്താണ് റോഡില്‍ 100 മീറ്ററോളം വലിയ വിള്ളല്‍ ഉണ്ടായത്. പൊതുമരാമത്ത് വകുപ്പ് 7.5 കോടി മുടക്കി നവീകരിച്ച റോഡാണ് ഒരുമാസം തികയുന്നതിന് മുൻപ് തന്നെ വാഹനങ്ങൾ കടന്നുപോകാൻ കഴിയാത്ത വിധം വലിയ വിള്ളൽ രൂപപ്പെട്ട്, 30 മീറ്ററോളം ഉയരമുള്ള സംരക്ഷണഭിത്തി തകരുന്ന രീതിയിൽ റോഡ് അപകടത്തിൽ ആയിരിക്കുന്നത്.
കരാറുകാരുടെ അനാസ്ഥയ്ക്കെതിരെ നിരവധി സംഘടനകൾ അനവധി തവണ പ്രതിഷേധം നടത്തിയതിനുശേഷമാണ് ഈ മാസം ആദ്യം റോഡ് തുറന്നത്. ആദ്യം കരാർ ഏറ്റെടുത്ത കമ്പനി റോഡ് പണി ഒഴിവായി പോയതിനുശേഷം പിന്നീട് കരാർ എടുത്ത കമ്പനിയാണ് റോഡ് നിർമ്മാണം പൂർത്തിയാക്കിയത്
പ്രതിഷേധ പരിപാടി പുതുപ്പാടി കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് സന്തോഷ് മാളിയേക്കൽ ഉത്ഘാടനം ചെയ്തു. വാർഡ് മെമ്പർ ഷിൻജോ തൈക്കൽ അദ്ധ്യക്ഷത വഹിച്ചു. രാജേഷ് ജോസ് , ദേവസ്യ ചൊള്ളാമഠം, ബാബു ചേണാൽ , ഷാജു പാലക്കാട്ട്, ജോസ് തലച്ചിറ, സിന്റോ പൗലോസ് എന്നിവർ പ്രസംഗിച്ചു.
അതി ശക്തമായ സമരം തുടർന്ന് ഉണ്ടാക്കുമെന്ന് നേതാക്കൾ അറിയിച്ചു.
*
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]