
വാൽപാറ∙ പ്രദേശത്ത് കനത്ത മഴ പെയ്തു വരുന്നുണ്ടെങ്കിലും വിനോദ സഞ്ചാരികളുടെ വരവിനു കുറവില്ല. ഇന്ന് ആടി മാസത്തിന്റെ തുടക്കമായതിനാൽ ഇനി ശക്തമായ മഴയുടെ നാളുകളായിരിക്കും.
എന്നാൽ ഈയിടെയായി കനത്ത മഴയിലും വിനോദ സഞ്ചാരികളുടെ തിരക്കാണ് വാൽപാറയിൽ. ആദ്യ കാലങ്ങളിൽ ശനി, ഞായർ ദിവസങ്ങളിൽ മാത്രം എത്തിയിരുന്നത്ര സഞ്ചാരികൾ ഇപ്പോൾ എല്ലാ ദിവസവും എത്തുന്നുണ്ട്. സമൂഹമാധ്യമങ്ങളിൽ പ്രദേശത്തെക്കുറിച്ചുള്ള വിഡിയോകൾ ധാരാളമായി പ്രചരിക്കുന്നുണ്ട്.
സഞ്ചാരികളുടെ ഒഴുക്കിന് ഇതും കാരണമാകുന്നുണ്ട്. തമിഴ്നാട്ടിൽ ഒട്ടേറെ വിനോദസഞ്ചാര കേന്ദ്രങ്ങളുണ്ടെങ്കിലും വാൽപാറയിലെത്തുന്നവർ ഏറെ തൃപ്തിയോടെയാണ് മടങ്ങുന്നത്.
കഴിഞ്ഞ ദിവസം നല്ലമുടി പൂഞ്ചോലയിലെത്തിയ ഒരു സംഘം മലയാളികൾ മറ്റൊരിടത്തുമില്ലാത്ത പ്രകൃതിഭംഗിയുണ്ടെന്നു പുകഴ്ത്തിയാണ് മടങ്ങിയതെന്ന് ടൂറിസം വികസന കമ്മിറ്റി ഭാരവാഹികളിലൊരാളായ വാസു പ്രദീപ് പറഞ്ഞു.
വാൽപാറയിൽ സർക്കാർ കൂടുതൽ സൗകര്യങ്ങൾ ഒരുക്കണമെന്നും നഗരത്തിൽ ആവശ്യത്തിന് ശുചിമുറികൾ നിർമിക്കണമെന്നും ടൂറിസം ഇൻഫർമേഷൻ സെന്റർ തുറക്കണമെന്നും സഞ്ചാരികൾ ആവശ്യപ്പെടുന്നതായും വാസു പ്രദീപ് പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]