
ഇരിട്ടി ∙ നിയന്ത്രണംവിട്ട ലോറി കാറിലിടിച്ചതിനെത്തുടർന്ന് മുന്നോട്ടുപോയ കാർ കെഎസ്ആർടിസി ബസിൽ ഇടിച്ച് അപകടം.
കഴിഞ്ഞ ദിവസം ഇരിട്ടി കല്ലുമുട്ടിയിലാണ് ഒരിടിയിൽ 3 വാഹനങ്ങളുടെ നിലതെറ്റിയത്. കാറിനും ബസിനും സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഇരിട്ടി ഭാഗത്തുനിന്ന് കൂട്ടുപുഴ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറി നിയന്ത്രണംവിട്ട് കാറിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ നിയന്ത്രണംവിട്ട് കെഎസ്ആർടിസി ബസിലേക്ക് ഇടിച്ചുകയറി.അപകടത്തിൽ യാത്രക്കാർക്ക് പരുക്കില്ല.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]