
തൃശൂർ ∙ കുട്ടികളുടെ പ്രിയപ്പെട്ട കലക്ടർ സർ പറഞ്ഞ വാക്കു പാലിച്ചു.
മഴ കാരണം ഇനി പ്രഖ്യാപിക്കുന്ന അവധി തനിക്കൊപ്പം മാരത്തണിൽ പങ്കെടുത്ത സൽമാനു സമ്മാനിക്കുമെന്നു പറഞ്ഞ കലക്ടർ അർജുൻ പാണ്ഡ്യൻ ഇന്നത്തെ അവധി ഏഴാം ക്ലാസുകാരൻ സൽമാനു സ്നേഹപൂർവം സമ്മാനിച്ചു.
കഴിഞ്ഞ മാസം പാലപ്പിള്ളി കേന്ദ്രീകരിച്ചു നടത്തിയ കൂട്ടയോട്ടത്തിലാണഅ ലൂർദ് സെന്റ് മേരീസ് യുപിഎസിലെ വിദ്യാർഥി സൽമാൻ ‘കലക്ടർ സാറിനെ ഓടിത്തോൽപിച്ചാൽ സ്കൂളിന് അവധി നൽകുമോ’ എന്ന് ചോദിച്ചത്. എൻഡ്യുറൻസ് അത്ലറ്റ്സ് ഓഫ് തൃശൂർ നടത്തിയ 12 കിലോമീറ്റർ ഓട്ടത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ഇരുവരും.
ഓട്ടത്തിനിടയിൽ കലക്ടറെ പരിചയപ്പെടുകയും സൽമാൻ നിഷ്കളങ്കമായി അവധി ചോദിക്കുകയുമായിരുന്നു.
തുടർന്ന് അടുത്ത മഴ അവധി മാരത്തണിൽ മികച്ച പ്രകടനം കാഴ്ചവച്ച സൽമാന്റെ പേരിൽ സമർപ്പിക്കുമെന്നും കലക്ടർ ഉറപ്പു നൽകിയിരുന്നു. ഇതോടെയാണ് ഇന്നത്തെ അവധി സൽമാന് സമർപ്പിക്കുന്നതായി കലക്ടർ അറിയിച്ചത്.
മഴ അവധി സ്കൂൾ കൂട്ടുകാർ പ്രയോജനപ്പെടുത്തണമെന്നും പുഴയിലിറങ്ങരുതെന്നും ചൂണ്ടിക്കാട്ടി സമൂഹ മാധ്യമത്തിൽ കലക്ടർ കുറിപ്പുമിട്ടു.
കലക്ടറുടെ കുറിപ്പ് ഇങ്ങനെ: ‘ഈ മഴ അവധികൾ വീട്ടിൽ ഇരുന്നു പഠിച്ചും മറ്റു ജോലികളിൽ ഏർപ്പെട്ടും വിനിയോഗിക്കണം. പുഴകളിലോ മറ്റു ജലാശയങ്ങളിലോ ഇറങ്ങാതെ വീട്ടിൽ ഇരിക്കണം എന്നഭ്യർഥിക്കുന്നു.
ഈ അവധി സൽമാനും സൽമാനെ പോലെ സ്പോർട്സിനെ സ്നേഹിക്കുന്ന എല്ലാ കൊച്ചു കൂട്ടുകാർക്കുമായി ഡെഡിക്കേറ്റ് ചെയ്യുന്നു. ’’ …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]