
പോസ്റ്റ് ഓഫിസ് ഇടപാടുകൾക്ക് തടസ്സം
പത്തനംതിട്ട ∙ സോഫ്റ്റ്വെയർ മൈഗ്രേഷൻ നടത്തുന്നതിനാൽ 21ന് പത്തനംതിട്ട
പോസ്റ്റൽ ഡിവിഷന് കീഴിലുള്ള പോസ്റ്റ് ഓഫിസുകളിൽ പണം ഇടപാടുകൾ നടത്തുന്നതിനും റജിസ്റ്റേഡ്, പാഴ്സൽ, സ്പീഡ് പോസ്റ്റ് തുടങ്ങിയ തപാൽ ഉരുപ്പടികൾ അയയ്ക്കാനും കഴിയില്ല.നാളെയും 19നും പരിമിത സേവനം ലഭ്യമാകും. 22 മുതൽ ഒരാഴ്ച വരെ തടസ്സം നേരിടാനും സാധ്യതയുണ്ടെന്ന് തപാൽ ഡിവിഷൻ സൂപ്രണ്ട് അറിയിച്ചു.
ത്രോബോൾ ചാംപ്യൻഷിപ് 27ന്
പത്തനംതിട്ട ∙ ജില്ലാ ജൂനിയർ ത്രോബോൾ ചാംപ്യൻഷിപ് 27ന് കോന്നി പയ്യനാമൺ കാർമൽ സെൻട്രൽ സ്കൂളിൽ നടക്കും.
2007 ജനുവരി 1ന് ശേഷം ജനിച്ചവർക്ക് പങ്കെടുക്കാം. www.throwballkerala.com എന്ന സൈറ്റിലാണ് റജിസ്റ്റർ ചെയ്യേണ്ടത്.
8921270775. ആസ്വാദനക്കുറിപ്പ് സമ്മാനവിതരണം
പത്തനംതിട്ട
∙ വായനാപക്ഷാചരണത്തോടനുബന്ധിച്ച് ജില്ലാ ഇൻഫർമേഷൻ ഓഫിസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ആസ്വാദനക്കുറിപ്പ് മത്സര വിജയികൾക്കുള്ള സമ്മാന കൈമാറ്റവും സർട്ടിഫിക്കറ്റ് വിതരണവും ഇന്ന് 12ന് കലക്ടറേറ്റ് ചേംബറിൽ കലക്ടർ എസ്.പ്രേം കൃഷ്ണൻ നിർവഹിക്കും. യുപി, ഹൈ സ്കൂൾ കുട്ടികൾക്കായാണ് മത്സരം സംഘടിപ്പിച്ചത്.
പട്ടയമേള 21ന്
പത്തനംതിട്ട
∙ ‘എല്ലാവർക്കും ഭൂമി എല്ലാവർക്കും രേഖ എല്ലാ സേവനങ്ങളും സ്മാർട്ട്’ എന്ന മുദ്രാവാക്യവുമായി റവന്യു വകുപ്പ് പട്ടയമേള 21ന് 10ന് റോയൽ ഓഡിറ്റോറിയത്തിൽ നടക്കും. മന്ത്രി കെ.രാജൻ കൈവശരേഖ കൈമാറും.ജില്ലയിൽ 7 മുനിസിപ്പൽ പട്ടയം, 59 എൽടി, 192 എൽ എ, 49 വനാവകാശരേഖയും ഉൾപ്പെടെ 307 പട്ടയമാണ് വിതരണത്തിന് സജ്ജമായത്.
കോന്നി (36), റാന്നി (79), ആറന്മുള (80), തിരുവല്ല (24), അടൂർ (39) എന്നിങ്ങനെയാണ് പട്ടയ വിതരണം. സ്പോട് അഡ്മിഷൻ
കടമ്മനിട്ട∙ മൗണ്ട് സിയോൻ എൻജിനീയറിങ് കോളജിൽ എംബിഎ (ഫുൾടൈം) കോഴ്സിലേക്കുള്ള സ്പോട് അഡ്മിഷൻ ഇന്നു മുതൽ 19 വരെ രാവിലെ 10ന് നടത്തും.
9446657582. തൊഴിൽ ഒഴിവ് കോന്നി ∙ കേന്ദ്രീയ വിദ്യാലയത്തിൽ കരാർ അടിസ്ഥാനത്തിൽ എടിഎൽ ഇൻസ്ട്രക്ടർ, പിജിടി ഹിന്ദി വിഭാഗം ഒഴിവുണ്ട്.
അഭിമുഖം 25ന് 2ന്. 0468 2969980.
മാലിന്യ സംസ്കരണ യൂണിറ്റ് ഉദ്ഘാടനം 28ന്
പന്തളം ∙ നഗരസഭ വാങ്ങിയ മൊബൈൽ ശുചിമുറി മാലിന്യസംസ്കരണ യൂണിറ്റിന്റെ പ്രവർത്തനോദ്ഘാടനം 28ന് 10.30ന് കലക്ടർ എസ്.പ്രേംകൃഷ്ണൻ നിർവഹിക്കും. നഗരസഭാ അധ്യക്ഷൻ അച്ചൻകുഞ്ഞ് ജോൺ അധ്യക്ഷനാകും.
സംവരണ സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു
പന്തളം ∙ കേന്ദ്ര നൈപുണ്യ വികസന വകുപ്പ് മന്ത്രാലയത്തിന്റെ കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ് കോഴ്സിൽ മൈനോറിറ്റി വിഭാഗങ്ങൾക്ക് സംവരണം ചെയ്തിട്ടുള്ള സീറ്റിൽ (ക്രിസ്ത്യൻ, മുസ്ലിം) സർക്കാർ സ്കോളർഷിപ്പോടെ പഠനത്തിനു അപേക്ഷിക്കാം.
മിനിമം യോഗ്യത എസ്എസ്എൽസി. ഉയർന്ന യോഗ്യതയുള്ളവർക്ക് മുൻഗണന.
9446438028. അധ്യാപക ഒഴിവ്
പുല്ലാട്∙ ശ്രീ വിവേകാനന്ദ ഹൈസ്കൂളിൽ യുപിഎസ്ടി, എച്ച്എസ്ടി (ഗണിതം) തുടങ്ങിയ തസ്തികയിലെ താൽക്കാലിക ഒഴിവിലേക്ക് 25ന് 5ന് മുൻപ് അപേക്ഷ നൽകണം.
9400425600
ഡിഗ്രി പ്രവേശനം
കോഴഞ്ചേരി ∙ പുന്നയ്ക്കാട് സിഎസ്ഐ കോളജ് ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസിൽ ബിഎസ്സി ഫുഡ് ടെക്നോളജി ആൻഡ് ക്വാളിറ്റി അഷ്വറൻസ്, ബിഎസ്സി സൈക്കോളജി, ബികോം ഫിനാൻസ് ആൻഡ് ടാക്സേഷൻ, പുതുതായി അനുവദിക്കപ്പെട്ട ബിഎ അനിമേഷൻ ആൻഡ് ഗ്രാഫിക് ഡിസൈൻ എന്നീ ഡിഗ്രി ഓണേഴ്സ് പ്രോഗ്രാമിലെ ഒഴിവുള്ള സീറ്റുകളിലേക്ക് അഡ്മിഷൻ തുടരുന്നു.
+91 7593002410
കാതോലിക്കേറ്റ് ഹയർ സെക്കൻഡറി സ്കൂളിൽ സെമിനാർ നാളെ
പത്തനംതിട്ട∙ ‘അടിയന്തരാവസ്ഥ – 50 വർഷങ്ങൾ’ എന്ന വിഷയത്തിൽ കാതോലിക്കേറ്റ് ഹയർ സെക്കൻഡറി സ്കൂളിൽ നാളെ 9.30ന് സെമിനാർ നടത്തും. തുമ്പമൺ ഭദ്രാസനാധിപൻ ഡോ.
ഏബ്രഹാം മാർ സെറാഫിം ഉദ്ഘാടനം ചെയ്യും. സമകാലിക ഇന്ത്യയിൽ ജനാധിപത്യം, മതനിരപേക്ഷത, ദേശീയത എന്നിവ നേരിടുന്ന വെല്ലുവിളികളാണ് ചർച്ച ചെയ്യപ്പെടുന്നത്. രാഷ്ട്രീയ നേതാക്കളായ രാജു ഏബ്രഹാം, എം.ലിജു, സന്ദീപ് വചസ്പതി എന്നിവരാണ് പങ്കെടുക്കുന്നത്.
അപു ജോൺ ജോസഫ് മോഡറേറ്ററാകും. കർഷകരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു
ഇരവിപേരൂർ ∙ പഞ്ചായത്ത് ചിങ്ങം ഒന്ന് (ഓഗസ്റ്റ് 17) കർഷക ദിനാചരണത്തോടനുബന്ധിച്ചു കാർഷിക മേഖലയിൽ മികവു തെളിയിച്ച കർഷകരെ തിരഞ്ഞെടുക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു.
മേൽവിലാസം തെളിയിക്കുന്ന തിരിച്ചറിയൽ കാർഡ് കോപ്പി, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം 26നു മുൻപായി കൃഷിഭവനിൽ അപേക്ഷ സമർപ്പിക്കണം. അപേക്ഷ ഫോം കൃഷിഭവനിൽ ലഭ്യമാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]